ചന്ദ്രലേഖ സുന്ദരി പൂജബത്രയ്ക്ക് യുഎസില്‍ റേഡിയോ സ്‌റ്റേഷന്‍

By Gokul

ലോസ് ആഞ്ചലസ്: ചന്ദ്രലേഖ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികായെത്തി മലയാളികളുടെ പ്രിയങ്കരിയായ ബോളിവുഡ് നടി പൂജ ബത്ര അമേരിക്കയില്‍ റേഡിയോ സ്‌റ്റേഷന്‍ തുടങ്ങി. മെരാ സംഗീത് എന്ന പേരില്‍ ബോളിവുഡിലെ നിത്യഹരിതങ്ങളായ ഗാനങ്ങളുമായാണ് ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമാക്കിയ മുന്‍ മിസ് ഇന്ത്യ കൂടിയായ പൂജാ ബത്രയുടെ വരവ്.

അമേരിക്കയിലും കാനഡയിലും താമസിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് റേഡിയോ ചാനലിന്റെ ഉദ്ദേശ്യമെന്ന് ബൂജാ ബത്ര ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുതുതായി ഒരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യക്കാരുടെ സന്തോഷത്തിന്റെ ഭാഗമാകുന്നതില്‍ താനും സന്തോഷിക്കുന്നതായും അവര്‍ പറയുന്നു.

pooja-batra

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നിവയില്‍ റേഡിയോ ഉപയോഗിക്കാവുന്ന തരത്തില്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആപ്പ് വഴി ഇന്ത്യന്‍ സംഗീതത്തിലേക്കും ഓര്‍മകളിലേക്കും ഓരോ ഇന്ത്യക്കാരനും മടങ്ങിപ്പോകാന്‍ സാധിക്കുമെന്ന് പൂജ പറഞ്ഞു. റേഡിയോയില്‍ ജോക്കിയായി ഒരു പരിപാടിയും പൂജ അവതരിപ്പിക്കുന്നുണ്ട്.

ആഞ്ജനേയ എന്റര്‍ടെയ്ന്‍മെന്റിന്റെ അന്‍ഷു വിജയ് റോഡ്, ഒപ്പി സിംഗ് എന്നിവരും റേഡിയോ സ്‌റ്റേഷനുമായി പൂജയോട് സഹകരിക്കുന്നു. ഒട്ടേറെ സെലിബ്രിറ്റികളെ ചാനല്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് പൂജ അറിയിച്ചു. ബോളിവുഡ് താരം ദീപ്തി ഭട്‌നാഗര്‍, അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍ ആഷ് ഗുപ്ത തുടങ്ങിയവരെല്ലാം ഇതിനകംതന്നെ ചാനലില്‍ ശബ്ദം കേള്‍പ്പിച്ചു കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X