twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രലേഖയുടെ ആദ്യ സിനിമാപാട്ട് പുറത്തിറങ്ങി

    By Aswathi
    |

    അടൂരിലെ കൊച്ചുവീട്ടില്‍ നിന്ന് ചന്ദ്രലേഖ രാജഹംസമേ... എന്ന് പാടിയപ്പോള്‍ ഇന്റര്‍നെറ്റ് ലോകം വഴി ഈ ഗായികയെ തേടിയത്തിയത് ലക്ഷകണക്കിന് ആരാധകരണ്. ഫേസ്ബുക്കിലൂടെ ചന്ദ്രലേഖയുടെ പാട്ട് തരംഗമായപ്പോള്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തി. അങ്ങനെ ചന്ദ്രലേഖ ആദ്യമായി പാടിയ സിനിമാ പാട്ട് പുറത്തിറങ്ങി.

    എം പ്രശാന്ത് ഒരുക്കുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖയുടെ ആദ്യത്തെ സിനമാ പാട്ട്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് ഈണം നല്‍കിയത്. ആദ്യ ഗാനം കൊച്ചിയിലെ പാലാരിവട്ടം സൗത്ത് ജനതാറോഡിലെ പള്ളത്ത് നഗര്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡ് ചെയ്തത്.

    chandralekha

    'കണ്‍കളാല്‍ ഒരു കവിതയെഴുതാന്‍...' എന്ന് തുടങ്ങുന്നപാട്ടാണ് ലവ് സ്റ്റോറിയ്ക്കു വേണ്ടി ചന്ദ്രലേഖ പാടിയിരിക്കുന്നത്. ഗ്യാലക്‌സി പ്ലസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാനാണ് നായകന്‍

    2012ലാണ് ഭര്‍ത്താവിന്റെ ബന്ധുവാണ് ചന്ദ്രലേഖ പാടിയ രാജഹംസമേ എന്ന ഗാനം യൂട്യൂബിലിട്ടത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പാട്ട് യൂട്യൂബില്‍ ഹിറ്റായി. ദേശീയ മാധ്യമങ്ങളില്‍ പോലും ചന്ദ്രലേഖയെയും അവരുടെ പാട്ടിനെയും കുറിച്ച് വാര്‍ത്തകള്‍ വന്നു. സംഗീത സംവിധായകരില്‍ പലരും ചന്ദ്രലേഖയ്ക്ക് അവസരം നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്.

    പത്തനംതിട്ടയിലെ വടക്കശ്ശേരിക്കര രഘുനാഥിന്റെ ഭാര്യയാണ് ചന്ദ്രലേഖ. ഒരു മകനുണ്ട് ശ്രീഹരി. ഇതിനകം തന്നെ ഗായികമാരായ ചിത്രയും ലതികയുമെല്ലാം ചന്ദ്രലേഖയുടെ കഴിവിനെ അഭിനന്ദിച്ചിട്ടുണ്ട്.

    English summary
    Chandralekha's first song for film is released.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X