ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

By Lakshmi

തലവരതെളിയുകയെന്നൊരു പ്രയോഗമുണ്ട് നമ്മള്‍ക്കിടയില്‍, അതിപ്പോള്‍ അടൂര്‍ സ്വദേശിനി ചന്ദ്രലേഖയുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്. ആരും പ്രശംസിച്ചുപോകുന്ന ഈ പ്രതിഭ എങ്ങനെ ഇത്രയും കാലം ആരുമറിയാതെയായിപ്പോയി എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടാകില്ല. പക്ഷേ ഇപ്പോള്‍ ചന്ദ്രലേഖയുടെ തലവരതെളിഞ്ഞുവെന്നാണ് എല്ലാവരും പറയുന്നത്.

വെറുംവീട്ടുവേഷത്തില്‍ താരപ്പൊലിമകളോ ജാഡകളോ ഇല്ലാതെ ഒരുപാട്ടുപാടി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിലേയ്ക്ക് കടന്നുവന്ന ചന്ദ്രലേഖയുടെ ജീവിതത്തില്‍ എത്രപെട്ടെന്നാണ് മാറ്റങ്ങളുണ്ടായിരിക്കുന്നത്. നിനച്ചിരിക്കാതെ ചന്ദ്രലേഖയൊരു സെലിബ്രിറ്റിയായി മാറി. അതും പ്രതിഭയുടെ തിളക്കംകൊണ്ടുതന്നെ.

യുട്യൂബിലും ഫേസ്ബുക്കിലും താരമായി മാറിയ ചന്ദ്രലേഖ ഇപ്പോള്‍ പിന്നണിഗായികയാവുകയും വിദേശത്ത് ആദ്യ സ്റ്റേജ് ഷോ നടത്തുകയും ചെയ്തു. യുട്യൂബിലും ഫേസ്ബുക്കിലും താരമായതോടെ ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ചന്ദ്രലേഖയുടെ അടുത്തെത്തി. എല്ലാവരോടും ചന്ദ്രലേഖ പറഞ്ഞൊരു സ്വപ്‌നമുണ്ടായിരുന്നു മലയാളത്തിന്റെ വാനമ്പാടി ചിത്രയെ നേരിട്ടു കാണണം എന്ന്.

ചന്ദ്രലേഖയെക്കുറിച്ച് കേട്ടറിഞ്ഞ് അവരുടെ പാട്ടുകേട്ട് ചിത്ര നേരത്തേ തന്നെ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രയെ നേരില്‍ക്കാണാനും സംസാരിക്കാനുമെല്ലാം ചന്ദ്രലേഖയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിലെ ഇന്ത്യന്‍ വോയ്‌സ് എന്ന പരിപാടിയില്‍ വച്ചാണ് ചന്ദ്രലേഖ-ചിത്ര കൂടിക്കാഴ്ച നടന്നത്.

ഇഷ്ടഗായികയെക്കണ്ട് ചന്ദ്രലേഖ പൊട്ടിക്കരഞ്ഞു

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

മനസില്‍ ദേവതുല്യയായി ആരാധിച്ച ചിത്രയെക്കണ്ട് ഇന്ത്യന്‍ വോയ്‌സിന്റെ സെറ്റില്‍ വച്ച് ചന്ദ്രലേഖ പൊട്ടിക്കരയുകയായിരുന്നു. ചത്രയെ കണ്ടയുടനെ ചന്ദ്രലേഖ കാല്‍ക്കല്‍ വീണ് അനുഗ്രഹം ചോദിച്ചു.

ഇന്ത്യന്‍ വോയ്‌സിലെ താരസംഗമം

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

തന്നെക്കണ്ട് കരയുന്ന ചന്ദ്രലേഖയെക്കണ്ട് ചിത്ര ആദ്യം ഒന്നമ്പരന്നുവെങ്കിലും പിന്നീട് ചന്ദ്രലേഖയുടെ കരച്ചില്‍ മാറുകയും രണ്ടുപേരും ഏറെനേരം സംസാരിക്കുകയും ചെയ്തു. ചന്ദ്രലേഖയോട് സംസാരിക്കുമ്പോള്‍ ചിത്രയും ഏറെ സന്തോഷവതിയായിരുന്നു.

 ശരതുമായും കൂടിക്കാഴ്ച

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

ഇന്ത്യന്‍ വോയ്‌സിലെ മറ്റൊരു ജൂറിയംഗവും പ്രശസ്ത സംഗീതസംവിധായകനുമായ ശരത്തുമായും ചന്ദ്രലേഖ കൂടിക്കാഴ്ച നടത്തി. ശരത്തും ചന്ദ്രലേഖയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.

മത്സരാര്‍ത്ഥികള്‍ക്കൊപ്പം ചന്ദ്രലേഖ

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

ഇന്ത്യന്‍ വോയ്‌സിലെ കൊച്ചു മത്സരാര്‍ത്ഥികളും ചന്ദ്രലേഖയെ കണ്ട് ആകെ എക്‌സൈറ്റഡായിരുന്നു. ചന്ദ്രലേഖയ്‌ക്കൊപ്പം മകനുമുണ്ടായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍.

ദുബയിലെ സ്വീകരണം

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

ദുബയിലായിരുന്നു ചന്ദ്രലേഖയുടെ ആദ്യ വിദേശ പരിപാടി. എത്തിസലാത്ത അക്കാദമിയില്‍ നവംബര്‍ 1ന് നടന്ന പരിപാടിയില്‍ സംഘാടകരും സദസ്സും വലിയ സ്‌നേഹമാണ് ചന്ദ്രലേഖയ്ക്ക് പകര്‍ന്നുനല്‍കിയത്. ചടങ്ങില്‍ ചന്ദ്രലേഖയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

ഭാഗ്യമായി മാറിയ രാജഹംസം

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

ചമയം എന്ന ചിത്രത്തിനുവേണ്ടി ചിത്രപാടിയ രാജഹംസമേ എന്ന പ്രണയഗാനമാണ് ചന്ദ്രലേഖയെ സംബന്ധിച്ച് വലിയ ഭാഗ്യമായി മാറിയത്. ഒരുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ ബന്ധു യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് ചന്ദ്രലേഖയെ ലോകമറിയുന്ന ഗായികയാക്കി മാറ്റിയത്.

പഴയ ഗാനമേള പാട്ടുകാരി

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

സ്‌കൂള്‍ കാലം മുതല്‍ക്കുതന്നെ സംഗീതത്തില്‍ കഴിവുതെളിയിച്ച ചന്ദ്രലേഖയ്ക്ക് സംഗീതാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. പരിമിതമായ ജീവിതസാഹചര്യമായിരുന്നു പ്രധാന കാരണം. ആദ്യകാലങ്ങളില്‍ ഗാനമേളകളില്‍ പാടിയിരുന്ന ചന്ദ്രലേഖ വിവാഹത്തോടെ അതും അവസാനിപ്പിക്കുകയായിരുന്നു.

 അടൂരിന്റെ അഭിമാനം

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

ചന്ദ്രലേഖ പ്രശസ്തയായതില്‍ അടൂരിനും അഭിമാനിക്കാം. ആരുമറിയാതിരുന്ന ഒരു വീട്ടമ്മ കുറച്ചുനാളുകള്‍കൊണ്ട് താരമാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. യഥാര്‍ത്ഥ പ്രതിഭകള്‍ എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കില്ലെന്ന് പറയുന്നത് സത്യമാണെന്ന് ചന്ദ്രലേഖയുടെ ജീവിതവഴികള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ആദ്യ പിന്നണിഗാനം

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

എം പ്രശാന്ത് ഒരുക്കുന്ന ലൗ സ്റ്റോറിയെന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ആദ്യഗാനം ആലപിച്ചത്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചന്ദ്രലേഖയ്ക്ക് ഹാക്കര്‍മാരുടെ സമ്മാനം

ഒടുവില്‍ ചന്ദ്രലേഖയുടെ സ്വപ്‌നം പൂവണിഞ്ഞു

ആരെയും അതിശയിപ്പിക്കുന്ന പ്രശസ്തിയിലേയ്ക്കുയരുന്ന ചന്ദ്രലേഖയ്ക്ക് ഹാക്കര്‍മാരുടെ വകയും ലഭിച്ചു സമ്മാനം. ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് അടുത്തിടെയാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഈ പേജ് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ ചന്ദ്രലേഖ വാനമ്പാടിയെന്ന പേരില്‍ ഗായികയുടെ പുതിയ പേജ് തുടങ്ങിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X