ദിലീപ് ഒന്നാംതീയതിലെ പരീക്ഷ വിജയിക്കുമോ?

By Nirmal Balakrishnan

ദിലീപ് ഒരു പരീക്ഷണത്തിലാണ്. ആ പരീക്ഷണത്തിന്റെ ഫലം മെയ് ഒന്നിന് അറിയാം. ആ പരീക്ഷണത്തില്‍ വിജയിച്ചാല്‍ ദിലീപ് ചിത്രങ്ങളുടെ പതിവു രീതി തന്നെ മാറും. സിബി കെ. തോമസ്-ഉദയ്കൃഷ്ണ എന്ന ചക്കില്‍ നിന്നു സ്വതന്ത്രനായി ദിലീപ് മാറ്റം ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന ആദ്യ ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ മെയ് ഒന്നിനു തിയറ്ററിലെത്തും. അതിഭാവുകത്വമില്ലാതെ, നാടകീയതയില്ലാതെ, സ്വാഭാവികമായൊരു അഭിനയമാണ് ദിലീപ് ഈ ചിത്രത്തില്‍ കാഴ്ചവയ്ക്കുന്നത്.

മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങള്‍ കാഴ്ചവച്ച സംവിധായകനാണ് ഭരതന്‍. അദ്ദേഹത്തിന്റെ മകന്‍ സിദ്ദാര്‍ഥ് രണ്ടാമതൊരുക്കുന്ന ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാണില്‍ സാധാരണക്കാരനായ ചന്ദ്രേട്ടനായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ഒരു കുട്ടിയുടെ അച്ഛനായ ചന്ദ്രേട്ടന്‍. സുഷമയുടെ ഭര്‍ത്താവായ ചന്ദ്രേട്ടന്‍.

chandrettan-evideya

ചന്ദ്രമോഹന്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരനാണ്. സുഷമ തൃശൂരില്‍ ബിഎസ്എന്‍എല്ലും. മകന്‍ അച്ചു സുഷമയ്‌ക്കൊപ്പവും. സ്‌നേഹത്താല്‍ ശ്വാസം മുട്ടിച്ചുകൊല്ലുന്ന ഭാര്യയാണ് സുഷമ. അതുതന്നെയാണ് ചന്ദ്രമോഹന്റെ പ്രശ്‌നവും. അതുകൊണ്ട് തിരുവനന്തപുരത്ത് അയാള്‍ ബാച്ചിലര്‍ ലൈഫ് അടിച്ചുപൊളിച്ചു ആസ്വദിക്കുകയാണ്.

റിട്ടയര്‍ ചെയ്തിട്ടും മനസ്സില്‍ സ്‌നേഹവുമായി നടക്കുന്ന ശേഖരന്‍, കൂടെ ജോലി ചെയ്യുന്ന സുമേഷ്, ജ്യോതിഷി ബ്രഹ്മണ ശ്രീനാരായണ അയ്യര്‍ എന്നിവരാണ് ചന്ദ്രമോഹന്റെ കൂട്ടുകാര്‍.

ബാച്ചിലര്‍ ലൈഫ് കൂട്ടുകാര്‍ക്കൊപ്പം ആസ്വദിച്ചു ജീവിക്കുമ്പോഴാണ് സുന്ദരിയായൊരു പെണ്‍കുട്ടി ചന്ദ്രമോഹന്റെ ജീവിതത്തിലേക്ക് എത്തുന്നു. അത് ചന്ദ്രമോഹന്റെ ജീവിതമാകെ മാറ്റിമറിക്കുന്നു. ചന്ദ്രേട്ടനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടാല്‍ ദിലീപിന്റെ ജീവിതവും മാറിമറിയും.

പതിവുകോമഡി മാത്രമായി നില്‍ക്കുകയായിരുന്ന ദിലീപ് ഇപ്പോള്‍ ആ ശൈലി ഉപേക്ഷിക്കുകയാണ്. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ജിത്തു ജോസഫ് സംവിധാന ംചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി, ശ്രീ ബാല കെ മേനോന്റെ ചിത്രം എന്നിവയെല്ലാം പുതിയ രീതിയിലുള്ള ചിത്രങ്ങളാണ്. സിബി കെ തോമസ്- ഉദയ്കൃഷ്ണ ഒരേ കഥ തന്നെ മാറ്റിയും മറിച്ചും അവതരിപ്പിച്ച് ദിലീപിന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു എന്നുപറയാം. അതില്‍ നിന്നൊരു മോചനമാണീ ചിത്രം.

വില്ലാളി വീരന്‍, അവതാരം, മര്യാദ രാമന്‍ എന്നീ തറ കോമഡി- ആക്ഷന്‍ ചിത്രങ്ങള്‍ ദിലീപിന്റെ കരിയര്‍ ഗ്രാഫ് താഴ്ത്തുകയായിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടല്‍ കൂടിയായിരിക്കും ചന്ദ്രേട്ടന്‍. മെയ് ഒന്നിലെ പരീക്ഷണത്തില്‍ ദിലീപ് വിജയിക്കുമെന്നു പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X