»   » ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം കാണാതെ കാണുന്ന ഒരാളെ കാണുമ്പോള്‍ ചിലര്‍ മൂക്കത്ത് വിരല്‍ വച്ച് പറയും 'നീ ആളാകെ അങ്ങ് മാറിപ്പോയെന്ന്' മാറ്റം കാലത്തിനനിവാര്യമാണെന്ന് പറയുന്നവര്‍ക്ക് അറിയാഞ്ഞിട്ടല്ല. നാട്ടു നടപ്പനുസരിച്ച് അങ്ങനെ പറയണം എന്നാണല്ലോ.

പക്ഷേ എന്നും നമ്മുടെ സ്വീകരണ മുറികളിലെത്തുന്ന താരങ്ങളുടെ മാറ്റത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കു. കണ്ടു കൊണ്ടിരിക്കെ അവരുടെ രൂപത്തിലും ശൈലികളിലും അഭിനയത്തിലുമെല്ലാം വലിയ മാറ്റമാണ് വന്നിരിക്കുന്നത്. നമുക്ക് ചില നായകന്മാരുടെ ചിത്രങ്ങളിലൂടെ അവര്‍ക്കുള്ള മാറ്റങ്ങളൊന്നു നോക്കാം.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

തിരനോട്ടം എന്ന ചിത്രത്തില്‍ കണ്ട വില്ലനാണോ ഇത്. ആദ്യ ചിത്രത്തില്‍ വില്ലനായി. ഇപ്പോള്‍ വന്നിരിക്കുന്ന നില നോക്കണെ. തോള് ചരിഞ്ഞുള്ള നടത്തമല്ലാതെ ലാലേട്ടനെ തിരിച്ചറിയാന്‍ എന്തുണ്ട് വഴി.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

62 വയസ്സുണ്ട് മമ്മൂട്ടിക്കെന്ന് ആരെങ്കിലും ഇന്നത്തെ ഫോട്ടോ കണ്ടാല്‍ പറയുമോ. പക്ഷേ പഴയ ഫോട്ടയില്‍ നിന്നും പുതിയതില്‍ നിന്നുമുള്ള വ്യത്യാസം നോക്കൂ. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും അതില്‍ പറയത്തക്ക വേഷം മമ്മൂക്കയ്ക്ക് ഇല്ലായിരുന്നു. രണ്ടാമത്തെ ചിത്രമായ കാലചക്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടന്‍ മലയാളിക്ക് സ്വന്തമായത്.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

മമിക്രിക്കാരായി വന്നു. സഹനടനായി കാലുറപ്പിച്ചു, ഇപ്പോള്‍ മലയാളത്തിന്റെ ജനപ്രിയ നായകന്‍. ദിലീപിന്റെ മാറ്റവും വിശ്വസിക്കാന്‍ പറ്റാത്തതുതന്നെ. മെലിഞ്ഞ് എല്ലും തോലുമായി നില്‍ക്കുന്ന ദിലീപും ഇന്നത്തെ ദിലീപും. ഹൊ! എന്തൊരു മാറ്റം

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

മലയാളത്തിന്റെ ചോക്ലേറ്റ് നായകന്‍. ചാകോച്ചന് വന്ന മാറ്റം, മുടി അധികം കൊഴിഞ്ഞോ.? അനിയത്തിപ്രാവ്, നിറം അങ്ങനെ എത്രയോ ചിത്രങ്ങള്‍ ചാക്കോച്ചന്‍ പെണ്‍കുട്ടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള്‍

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

മിമിക്രിയിലൂടെ സിനിമയിലെത്തിയ ജയറാമിനും വന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല. പാര്‍വതിയുമായുള്ള വിവാഹത്തിന് ശേഷമാണ് ജയറാമും സിനിമയില്‍ സജീവമായി തുടങ്ങിയത്. അതോടെ വേഷത്തിലും രൂപ്പത്തിലും ജയറാമിനും വന്നു മാറ്റങ്ങളേറെ

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

സിനിമയില്‍ നിന്ന് അല്പം വിട്ടുനിന്ന് സുരേഷ് ഗോപി വീണ്ടും സജീവമായിരുകക്ുകയാണ്. രണ്ടാം ഭാവം, ഡ്രീംസ്, പ്രണയ വര്‍ണങ്ങള്‍, ദി കമ്മീഷ്ണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട സുരേഷ് ഗോപിയെയാണ് ഇപ്പോള്‍ സലാം കാശ്മീര്‍ വരെ എത്തി നില്‍ക്കുന്ന ചിത്രങ്ങളില്‍ കാണുന്നത്.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

മഴ, പ്രണയ വര്‍ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ കണ്ട ബിജുവും ഒര്‍ഡിനറി, സീനിയേഴ്‌സ് തുടങ്ങി ഇങ്ങോട്ടുള്ള ചിത്രങ്ങളില്‍ കാണുന്ന ബിജു മേനോനുമുള്ള വ്യത്യാസം രൂപത്തില്‍ മാത്രമല്ല. അഭിനയത്തിലും കാണാം. നായക നിരയില്‍ നിന്ന് മാറി വില്ലന്‍ വേഷവും ഹാസ്യ വേഷമും ഈ കലാകാരന് ഒരു പോലെ ഇണങ്ങുന്നു.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

നക്ഷത്രക്കണ്ണുള്ള രാജ കുമാരന്‍ എന്ന ചിത്രമാണ് ആദ്യത്തെതെങ്കിലും ക്ലിക്കായത് നന്ദനത്തിലൂടെയാണ്. ഇപ്പോള്‍ ഹിന്ദി, മലയാളും, തമിഴ് ചിത്രങ്ങളിലും മികച്ചു നിര്‍ക്കുന്ന മലയാളത്തില്‍ രാജുക്കുട്ടനും വന്ന മാറ്റങ്ങള്‍ ചെറുതൊന്നുമല്ല.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ കണ്ട ഫഹദും ചാപ്പാകുരിശില്‍ പ്രതയക്ഷപ്പെട്ട ഫഹദും ഒന്നാണെന്ന് വിശ്വസിക്കാന്‍ മലയാളികള്‍ തുടക്കത്തില്‍ ഒന്നു പ്രയാസപ്പെട്ടു. പക്ഷേ പിന്നീട് ഡയമഡ് നെക്ലൈസ്, 22എഫ്‌കെ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ കാലുറച്ച പഹദ് നോര്‍ത്ത് 24 കാതം, ഒളിപ്പോര് തുടങ്ങിയ ഒടുവിലഭിനയിച്ച ചിത്രത്തിലൂടെയും മലയാളികള ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഇവരൊക്കെ ആകെ അങ്ങ് മാറിപ്പോയി!

വില്ലന്‍ വേഷവും കോമഡിയും നായക വേഷവും ഒരു പോലെ അഭിനയിച്ചു കഴിവ് തെളിയിച്ച മറ്റൊരു കലാകാരന്‍. സര്‍ഗം എന്ന ചിത്രത്തില്‍ കണ്ട ദേഷ്യക്കാരനായ തമ്പുരാനെ ഓര്‍ത്തു നോക്കൂ.

English summary
Here’s a look at a list of celebs who began their acting career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam