»   » സിനിമകള്‍ വീണ്ടും ചാനലുകളിലേക്ക്

സിനിമകള്‍ വീണ്ടും ചാനലുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam

പുതിയ മലയാള സിനിമകളുടെ ടെലിവിഷന്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട വിലക്ക് നീങ്ങി. മൂന്നു മാസമായി നിര്‍ത്തിവെച്ചിരുന്ന സാറ്റലൈറ്റ് റൈറ്റ് വാങ്ങല്‍ പുനരാരംഭിക്കാന്‍ ടെലിവിഷന്‍ മാനേജ്‌മെന്റുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ തീരുമാനിച്ചു.

Malayalam Movies

സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് കുത്തനെ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങുന്നത് നിര്‍ത്തിയത്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് ഇരു സംഘടനകളുടെയും രണ്ടു വീതം പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കും.

സംപ്രേഷണാവകാശത്തിന്റെ വില ക്രമാതീതമായി ഉയരുന്നത് തടയാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിബന്ധന കൊണ്ടുവരും. സിനിമ വാങ്ങുന്നത് നിര്‍ത്തിയതിനെത്തുടര്‍ന്ന് സിനിമാതാരങ്ങളുടെ ചാനല്‍ ഷോകള്‍ വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആലോചിച്ചിരുന്നു. ഈ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചാനലുകള്‍ വീണ്ടും സിനിമ വാങ്ങാന്‍ തയാറായത്.

നിര്‍മാതാക്കള്‍ക്ക് മുന്നില്‍് കീഴടങ്ങിയെങ്കിലും സിനിമകള്‍ വാങ്ങുന്ന രീതിയില്‍ ചില ഉപാധികള്‍ കൊണ്ടുവരാന്‍ ചാനലുകള്‍ തീരുമാനിച്ചിട്ടുണ്ട്. . മൂന്നുകോടിയില്‍ കൂടുതല്‍ മുടക്കി സംപ്രേഷണാവകാശം വാങ്ങേണ്ടെന്നാണ് ഇതിലൊന്ന്. ഇതിനൊപ്പം സിനിമയുടെ വില നിര്‍ണയിക്കുന്ന ഘടകങ്ങള്‍ സംബന്ധിച്ച് ഏകീകൃത ഫോര്‍മുലയുണ്ടാക്കും. സിനിമയിലെ താരങ്ങളുടെയും സാങ്കേതിക കലാകാരന്മാരുടെയും മൂല്യം കണക്കിലെടുത്ത് നിര്‍ണയിക്കുന്ന വിലയില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ലെന്ന ഉപാധിയും കൊണ്ടുവരും. ഏതെങ്കിലും സൂപ്പര്‍താരത്തെ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം വലിയ വില നല്‍കുന്ന രീതി അവസാനിപ്പിക്കും. സിനിമയുടെ മൊത്തം മികവുതന്നെയായിരിക്കും അതിന്റെ വില നിര്‍ണയിക്കുക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam