»   » ചാനലുകാര്‍ എന്നെ വിറ്റ് കാശാക്കുകയായിരുന്നു എന്ന് ശ്വേത മേനോന്‍

ചാനലുകാര്‍ എന്നെ വിറ്റ് കാശാക്കുകയായിരുന്നു എന്ന് ശ്വേത മേനോന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കൊല്ലത്ത് നടന്ന വള്ളംകളി മത്സരത്തിനിടെ നടി ശ്വേത മേനോന്‍ അപമാനിക്കപ്പെട്ടത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. നവമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും അത് വലിയ ചര്‍ച്ചയ്ക്ക് വിഷയമാക്കി.

ശ്വേത മേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, എന്തിന്?

ഉദ്ഘാടനത്തിന് എത്തിയ ശ്വേതയെ എംപി എന്‍ പീതാംബരക്കുറുപ്പ് തൊട്ടും തോണ്ടിയും ശല്ല്യം ചെയ്യുകയായിരുന്നു. ക്ഷമ പറഞ്ഞതോടെ ശ്വേത പരാതി പിന്‍വലിച്ചു. എന്നാല്‍ ആ സംഭവം മാധ്യമങ്ങള്‍ ആഘോഷിച്ചതിനെതിരെ ശ്വേത മേനോന്‍ ഇപ്പോള്‍ പ്രതികരിയ്ക്കുന്നു

എന്നെ ക്ഷണിച്ചത്

അന്ന് എന്നെ വള്ളം കളിയ്ക്ക് ക്ഷണിച്ചത് കലക്ടറും അന്നത്തെ എംപിയുമായിരുന്നു. ലോകസഭാ സ്പീക്കര്‍ മീരാകുമാറും ഉണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ നടത്തുന്ന ജലോത്സവ മത്സരത്തിന്റെ മുഖ്യാതിഥി ആകണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്, എറണാകുളത്ത് നിന്ന് കൊല്ലത്തേക്കും തിരിച്ചും ഉള്ള യാത്രാ സൗകര്യം ഒരുക്കിയാല്‍ മാത്രം മതി എന്നാണ്.

വാക്ക് പാലിച്ചില്ല

കൊല്ലത്തെത്തി ഹോട്ടല്‍ റവീസില്‍ വിശ്രമിച്ച് ഒന്ന് ഫ്രഷായി മൂന്നേ കാലോടെ ഹോട്ടലില്‍ നിന്നിറങ്ങി. വേദിയില്‍ എത്തിയപ്പോള്‍ മീരാകുമാറില്ല. ചോദിച്ചപ്പോള്‍ അവര്‍ വരില്ല എന്ന മറുപടി കിട്ടി. വേദിയിലെത്തുമ്പോള്‍ എന്നെ സ്വീകരിക്കാന്‍ എത്തിയത് കുറേ ഖദര്‍ധാരികളായിരുന്നു.

കാമഭ്രാന്തന്മാര്‍ക്ക് നടുവില്‍

വേദിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങി ഭയങ്കര തിക്കും തിരക്കും. എന്റെ കൂടെ കലാഭവന്‍ മണിയും ഉണ്ടായിരുന്നു. എനിക്ക് ഒരു സെക്യൂരിറ്റിയും തരാന്‍ സംഘാടകര്‍ ശ്രദ്ധിച്ചില്ല. കുറേ കാമഭ്രാന്തന്മാരുടെ ഇടയില്‍ പെട്ട അവസ്ഥയായി. അതില്‍ ഒരാള്‍ അമിത സ്വാതന്ത്രമെടുത്ത് എന്നെ തൊട്ടുരുമിത്തുടങ്ങി.

ക്ഷമിച്ചു നിന്നു

നല്ലൊരു പരിപാടി അലങ്കോലപ്പെടുത്തേണ്ട എന്ന് കരുതി പമാവധി സംയമനം പാലിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് കളിമണ്ണിലെ ലാലിലാലീലി എന്ന പാട്ട് നാല് വരി പാടി. അസ്വസ്ഥതപ്പെടുത്തല്‍ കൂടിയപ്പോള്‍ പരിപാടി കാണാന്‍ നില്‍ക്കുന്നില്ല എന്ന് പറഞ്ഞ് ഞാന്‍ മടങ്ങി

പൊട്ടിക്കരഞ്ഞുപോയി

എന്നെ തൊട്ടുരുമിയ ആ ഖദര്‍ധാരിയോട് എനിക്ക് അറപ്പാണ് തോന്നിയത്. ഞാനൊരു സിനിമാ നടി ആയതുകൊണ്ടാണോ എന്നെ ഇത്തരത്തില്‍ ഒരു പീഡനത്തിന് ഇരയാക്കിയത്. എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്. സഹിക്കാന്‍ കഴിയതെ ഞാന്‍ റൂമിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി.

ചാനലുകാര്‍ ചോദിച്ചത്

ഒരു ഫോട്ടോഗ്രാഫര്‍ ഉദ്ഘാടനത്തിനെടുത്ത ഫോട്ടോകള്‍ കാണിച്ചപ്പോള്‍, ഞാന്‍ എന്നെ ശല്യം ചെയ്ത ആളെ കാണിച്ചുകൊടുത്തു. ഇത്രയും അപമാനിക്കപ്പെട്ടിട്ടും ശ്വേത എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നാണ് ചാനലുകാര്‍ ചോദിച്ചത്. ആ സമയത്തൊക്കെ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു.

ഭര്‍ത്താവിന്റെ പ്രതികരണം

സംഭവമറിഞ്ഞ് ഭര്‍ത്താവ് ശ്രീവത്സന്‍ എത്തി. അപമാനിക്കപ്പെട്ടത് ഞാനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യയ്ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയാത്തവനായേ ആളുകള്‍ എന്നെ കാണൂ. നിങ്ങള്‍ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് എന്റെ ഭാര്യയെ അയച്ചതെന്ന് ശ്രീവത്സന്‍ പറഞ്ഞപ്പോള്‍ ആര്‍ഡിഓ ക്ഷമ പറഞ്ഞു. പരിപാടിയ്ക്ക് ക്ഷണിച്ച കലക്ടര്‍ക്ക് പരാതി നല്‍കിക്കൊള്ളാം എന്നും ശ്രീ പറഞ്ഞു.

പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചു

ആ നേരമെല്ലാം എന്നെ പീഡിപ്പിച്ചു എന്ന വാര്‍ത്ത ടിവി ചാനലുകളിലൂടെ ലോകം മുഴുവന്‍ കാണുകയായിരുന്നു. കളക്ടര്‍ എന്നെ വിളിച്ച് ശല്യം ചെയ്ത ആള്‍ക്ക് ഫോണ്‍ കൊടുത്തു. മകളെ പോലെ കാണുന്ന ശ്വേതയെ ഞാന്‍ ശല്യം ചെയ്യുമോ എന്നാണ് അയാള്‍ എന്നോട് ചോദിച്ചത്. അദ്ദേഹം മാപ്പ് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചു.

ടി വി ചര്‍ച്ചയില്‍

എന്നാല്‍ വൈകിട്ട് ചാനല്‍ ചര്‍ച്ചയില്‍ കലക്ടര്‍ കാലുമാറി. പിന്നെ സദാചാര കമ്മിറ്റിക്കാരുടെ തെറിവിളിയായിരുന്നു. പ്രസവം ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചവള്‍, ഐറ്റം ഡാന്‍സ് ചെയ്യുന്നവള്‍ അവളുടെ ചാരിത്ര്യപ്രസംഗം എന്നൊക്കെയായി. തെരുവില്‍ കോലം കത്തിച്ചു.

ചാനലുകാര്‍ക്ക് റേറ്റിങ് കൂടിയോ

ഒടുവില്‍ ഞാന്‍ പരാതി കൊടുത്തു. ആളെ ജയിലിലടയ്ക്കാനല്ല, എന്നെ ഇത്രയും അപമാനിച്ചതിലുള്ള സങ്കടം തീര്‍ക്കാന്‍, ഒരു മാപ്പ് പറയിപ്പിക്കാന്‍. കേരളത്തിലെ അസ്വസ്ഥത കാരണം ഞാന്‍ ബാംഗ്ലൂരിലേക്ക് പോയി. അവസാനം ആ മാന്യന്‍ പരസ്യമായി മാപ്പ് പറഞ്ഞു. അതോടെ അത് അവസാനിപ്പിച്ചു. എന്തായാലും ആ സംഭവത്തോടെ ചാനലുകാര്‍ക്ക് റേറ്റിങ് കൂടിയിട്ടുണ്ടാവും - ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേതയുടെ ഫോട്ടോസിനായി...

English summary
Channels sold me out says Swetha Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam