100 ഡെയ്‌സ് ഓഫ് ലവ്വില്‍ ദുല്‍ഖറിന്റെയും നിത്യയുടെയും കഥാപാത്രം?
100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലെ കഥാപാത്രവും ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനുമായി ഒരു ബന്ധമുണ്ട്. ചിത്രത്തിലെ താരജോഡികള്‍ എന്നതിലുപരി, ഇരുവരുടെയും കഥാപാത്രങ്ങളുടെ പേര് ദുല്‍ഖര്‍ എന്നും നിത്യ എന്നുമാണത്രെ!
നേരത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പേരില്ലാത്ത കഥാപാത്രമായാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖറിന് ചിത്രത്തില്‍ പേരുണ്ടെന്നും, അത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് തന്നെയാണെന്നുമാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. നിത്യ മേനോനും സ്വന്തം പേരിലാണത്രെ ചിത്രത്തിലെത്തുന്നത്.

കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മനോഹര പ്രണയത്തെ ആസ്പദമാക്കിയുള്ളതാണ്. കമല്‍ ചിത്രങ്ങളിലെ എന്ന പോലെ തന്നെ കാല്പനികമായ പ്രണയത്തിലൂടെ കഥപറയാനാണ് ജാനൂസിന്റെയും ശ്രമം. ബാംഗ്ലൂരില്‍ വച്ച് അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതും നൂറ് ദിവസത്തിനുള്ളിലെ അവരുടെ പ്രണയവുമാണ് കഥ.
വനീത്, അജു വര്‍ഗീസ്, ശേഖര്‍ മേനോന്‍, പ്രവീണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയുലറും ടീസറും ആദ്യ ഗാനവും ഇതിനോടകം പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് എന്ന ബാന്റിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ് സംഗീതമൊരുക്കുന്നത്. ചിത്രം ഈ 20 ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











