കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി! കടക്കല്‍ ചന്ദ്രന്റെ ലുക്ക് പുറത്ത് വിട്ട് മെഗാസ്റ്റാര്‍
രണ്ട് നൂറ് കോടി സിനിമകളുടെ തിളക്കത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമകളെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങളായിരിക്കും പുതിയ വര്‍ഷത്തില്‍ ഉണ്ടാവുകയെന്ന സൂചനയാണ് ലഭിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പുതുവര്‍ഷാരംഭത്തില്‍ തന്നെ തുടങ്ങിയിരിക്കുകയാണ്.
ന്യൂയറിന് മറ്റൊരു സമ്മാനം കൂടി മമ്മൂട്ടി പുറത്ത് വിട്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന വണ്‍ എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്ന പേരുള്ള മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ ലുക്കില്‍ വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍, ഗായത്രി അരുണ്‍ എന്നിവരാണ് നായികമാരായിട്ടെത്തുന്നത്. ജോജു ജോര്‍ജ്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശങ്കര്‍ രമാകൃഷ്ണന്‍, ശ്രീനിവാസന്‍, മാമുക്കോയ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ശ്യാമപ്രസാദ്, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന വണ്‍ കേരള മുഖ്യമന്ത്രിയുടെ കഥയാണ് പറയുന്നതെന്നാണ് സൂചന. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ തയ്യാറാക്കിയത്. ഗോപി സുന്ദറാണ് സംഗീതം. തിരുവനന്തപുരത്ത് നിന്നുമായിരിക്കും സിനിമയുടെ പ്രധാന ഷൂട്ടിങ്. നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.


Click it and Unblock the Notifications











