twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    By Aswini
    |

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്ന ഓരോ ഫോട്ടോയും പോസ്റ്ററുകളുമൊക്കെ പ്രേക്ഷക പ്രതീക്ഷ പിന്നെയും പിന്നെയും ഉയര്‍ത്തുകയാണ്.

    എന്നാല്‍ ഇന്നലെ (ഡിസംബര്‍ 12) വൈകുന്നേരം ചാര്‍ലിയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നു എന്ന് പറഞ്ഞ് ചില ഫേസ്ബുക്ക് പേജുകളില്‍ വാര്‍ത്തകള്‍ വന്നു. പ്രതീക്ഷയോടെ പലരും കാത്തിരുന്നു. എന്നാല്‍ ട്രെയിലര്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ട്. എബിസി മീഡിയയാണ് ഈ ആളെപ്പറ്റിക്കുന്ന വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്.

    ചാര്‍ലിയിലെ പ്രതീക്ഷ

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു എന്നതും പാര്‍വ്വതി നായികയായെത്തുന്നു എന്നതുമാണ് പ്രേക്ഷക പ്രതീക്ഷയുടെ മൂല കാരണം. ദുല്‍ഖറിന്റെ ഗെറ്റപ്പും വലിയ ആവേശം നല്‍കുന്നു.

     പാട്ടുകളും പോസ്റ്ററുകളും

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ഓഡിയോ പാട്ടുകള്‍ക്കും വലിയ സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്

    മുതലെടുക്കുന്നു

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    ഈ പ്രതീക്ഷയെയും ആവേശത്തെയും മുതലെടുത്ത് ചിത്രത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ് ഇപ്പോള്‍.

    ട്രെയിലര്‍ റിലീസ് ചെയ്യുന്നു എന്ന്

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നു എന്ന് പറഞ്ഞ് ഇന്നലെ (ഡിസംബര്‍ 12) വാര്‍ത്തകള്‍ വന്നിരുന്നു. വൈകുന്നേരത്തോടെ ചാര്‍ലിയുടെ ട്രെയിലര്‍ എന്ന് പറഞ്ഞ് ഒരു വീഡിയോ പ്രചരിക്കാനും തുടങ്ങി.

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    ഇതാണ് ട്രെയിലര്‍ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ. ചാര്‍ലിയുടെ ലൊക്കേഷനില്‍ നിന്നും എടുത്തിട്ടുള്ള ഫോട്ടോകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എബിസി മീഡിയയാണ്

    വാര്‍ത്ത വ്യാജം

    ചാര്‍ലിയുടെ വ്യാജ ട്രെയിലര്‍; ആളുകളെ പറ്റിക്കുന്നു

    വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും ചിത്രത്തിന്റെ റിലീസും ട്രെയിലര്‍ റിലീസും ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുമെന്നും ടീം അംഗങ്ങള്‍ പറഞ്ഞു. പേജിലെ ഒരു പോസ്റ്റിനെ താഴെ വന്ന കമന്റിന് റിപ്ലേ നല്‍കുകയായിരുന്നു ടീം.

    English summary
    Charlie's fake trailer goes viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X