»   » റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

Posted By:
Subscribe to Filmibeat Malayalam

ഇത്രയും ആവേശത്തോടെ ഒരു യുവതാര ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നോ എന്ന് സംശയം. സമീപകാലത്ത് പ്രേമം, എന്ന് നിന്റെ മൊയ്തീന്‍ പോലുള്ള സിനിമകള്‍ ഹിറ്റായെങ്കിലും റിലീസിന് മുമ്പ് ഇത്രയും വലിയ ആകാംക്ഷയോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല.

എന്നാല്‍ ചാര്‍ലി എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഗെറ്റപ്പ് തന്നെയാണ് കാര്യം. ആ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ ട്രെയിലര്‍ എത്തിയിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം റെക്കോഡ് കുറിച്ചിരിയ്ക്കുകയാണ്.


also read: കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും


റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ കണ്ടത് ലക്ഷകണക്കിന് ആള്‍ക്കാരാണ്. 2,79,994 പേര്‍ ഇതുവരെ ട്രെയിലര്‍ കണ്ടു


റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

ഫേസ്ബുക്കില്‍ ഇപ്പോള്‍ #charlie എന്ന വാക്കാണ് ട്രെന്റ്. ട്രെയിലറിനെ വിമര്‍ശിച്ചായാലും പ്രശംസിച്ചായാലും പേര് ഫേസ്ബുക്കില്‍ ഹിറ്റായി കഴിഞ്ഞു.


റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

നിവിന്‍ പോളി, ഗോപി സുന്ദര്‍, വിനയ് ഗോവിന്ദ് തുടങ്ങി ഇന്റസ്ട്രിയിലെ സെലിബ്രിറ്റികളും ട്രെയിലര്‍ ഷെയര്‍ ചെയ്ത് തരംഗമാക്കുകയാണ്.


റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

എനിക്കറിയാം ഞങ്ങള്‍ നിങ്ങളെ ഒരുപാട് കാത്തിരിപ്പിച്ചു, ഞങ്ങള്‍ നിങ്ങളെ അക്ഷമരാക്കി, പക്ഷെ അതിനൊക്കെയുള്ള വില ഈ ട്രെയിലറിലൂടെ നല്‍കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

ചിത്രത്തിന്റെ ജുക്ക് ബോക്‌സ് പാട്ടുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ പാട്ടുകളും ലക്ഷക്കണക്കിന് സ്രോതാക്കളില്‍ എത്തി


റിലീസിന് മുമ്പേ റെക്കോഡിട്ട് ചാര്‍ലി

ഒരിക്കല്‍ കൂടെ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം


English summary
The much awaited trailer of Dulquer Salmaan's 'Charlie' is released on Sunday, 13 December. Just like the audio songs of the Martin Prakkat directorial, the trailer is also set to create records as it was viewed by thousands of social media users within minutes of its release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam