twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍

    By Aswini
    |

    ഒടുവില്‍ ചാര്‍ലി ഇന്ന് (ഡിസംബര്‍ 24) തിയേറ്ററിലെത്തുന്നു. എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും ഒന്നിക്കുന്നു, ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം സറയും അര്‍ജ്ജുനും ഒന്നിയ്ക്കുന്ന ചാര്‍ലി കാണാന്‍ പ്രേക്ഷകര്‍ തന്നെ കണ്ടെത്തിയ ചില കാരണങ്ങളുണ്ട്. തിയേറ്ററിലേക്ക് ആകര്‍ഷിക്കുന്ന ചില കാരണങ്ങള്‍.

    അണിയറ പ്രവര്‍ത്തകര്‍ ഒരു നല്ല ചിത്രമായിരിക്കും എന്നതിനപ്പുറം ഒരു പ്രതീക്ഷയും പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ട്രെയിലറും പോസ്റ്ററുകളും ഇറങ്ങിയ ശേഷം പ്രേക്ഷകര്‍ തന്നെ കണക്കുകൂട്ടുകയായിരുന്നു ചിലതൊക്കെ. ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന, അല്ലെങ്കില്‍ പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

    എട്ട് മാസത്തിന് ശേഷം ദുല്‍ഖര്‍

    ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍

    ഈ വര്‍ഷം മലയാളി പ്രേക്ഷകര്‍ക്കായി ഒരേ ഒരു ചിത്രം മാത്രമേ ദുല്‍ഖര്‍ ചെയ്തുള്ളു. ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്. പിന്നെ ഒന്ന് തമിഴിലായിരുന്നു, ഓ കാതല്‍ കണ്മണി. രണ്ട് ചിത്രങ്ങളും വളരെ മികച്ച അഭിപ്രായം നേടി. അതിന് ശേഷം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖറിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്. ഫാന്‍സിനെ സംബന്ധിച്ച് അത് വലിയ ആഘോഷം തന്നെയാണ്

    ദുല്‍ഖറിന്റെ ലുക്ക്

    ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍

    ദുല്‍ഖര്‍ സല്‍മാന്റെ വ്യത്യസ്തമായ ലുക്കാണ് രണ്ടാമത്തെ കാര്യം. പതിവ് 'കുട്ടപ്പന്‍' വേഷങ്ങളില്‍ നിന്ന് മാറി ഒരു കോലം. കട്ടിത്താടിയും ജുബ്ബയും അതിന് മുകളിലൊരു പുതപ്പുമൊക്കെ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അങ്ങനെയൊക്കെണെങ്കിലും ദുല്‍ഖറിന്റെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ലെന്ന് പ്രത്യേകം പറയണം.

    ദുല്‍ഖര്‍ പാര്‍വ്വതി കെമിസ്ട്രി

    ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍

    ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പ്രേക്ഷക മനസ്സില്‍ കുടിയേറിയ പെര്‍ഫക്ട് ജോഡികളാണ് സറയും അര്‍ജ്ജുനും. ആ കൂട്ടുകെട്ട് ഒന്നിയ്ക്കുന്നു എന്നത് തന്നെ വലിയ പ്രതീക്ഷയാണ്. അതിനുമപ്പുറം, ഇപ്പോള്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പാര്‍വ്വതിയ്ക്ക് കേരളത്തില്‍ വലിയൊരു ആരാധക ശൃംഗലയുമുണ്ട്.

    പാട്ടും പശ്ചാത്തല സംഗീതവും

    ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍

    ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ മിക്കതിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ഗോപി സുന്ദറാണ്. മലയാളി പ്രേക്ഷകര്‍ക്ക് സംഗീതത്തിലൂടെ ഒരു പുതിയ അനുഭവം നല്‍കുന്ന സംഗീത വിരുന്നും ചാര്‍ലിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്

    ഛായാഗ്രാഹണ ഭംഗി

    ചാര്‍ലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങള്‍

    ജോ മോന്‍ ടി ജോണ്‍ ഛായായഗ്രഹണം നിര്‍വ്വഹിച്ച ഒരു സിനിമ പോലും മലയാളത്തില്‍ പരാജയം കണ്ടിട്ടില്ല എന്ന് തന്നെ പറയാം. സംവിധായകന്റെ കാഴ്ചയ്‌ക്കൊപ്പം സഞ്ചരിക്കും ജോമോന്റെ ക്യാമറ. ചാര്‍ലിയെ സംബന്ധിച്ചാണെങ്കില്‍ ദൃശ്യഭംഗിയ്ക്ക് ഏറെ പ്രാധാന്യവും നല്‍കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ജോമോന്റെ ഛായാഗ്രാഹണ മികവ് കാണിച്ചു തരുന്നതാണ്

    English summary
    Starring Dulquer Salmaan and Parvathy, Charlie is all set to hit the theatres on December 24, 2015. The trailer that released recently has successfully managed to build up the curiosity. Known to be one of the most awaited films of the year, Charlie is expected to do well at the box-office. Here are a few things that fans can look forward to
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X