charmy kaur: വിവാഹം കഴിച്ചാല്‍ അത് ഡിവോഴ്‌സില്‍ ചെന്നവസാനിക്കും: വെളിപ്പെടുത്തലുമായി ചാര്‍മി കൗര്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ നായികമാരിലൊരാളാണ് ചാര്‍മി കൗര്‍. നീ തൊടു കാവാലി എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ചാര്‍മി പിന്നീട് തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലും നായികയായി അഭിനയിച്ചിരുന്നു. 2007ല്‍ തുളസി റാം സംവിധാനം ചെയ്ത മന്ത്ര എന്ന ചിത്രത്തിലെ പ്രകടനത്തിന് ചാര്‍മിക്ക് ആന്ദ്ര സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുളള ചാര്‍മി ഹിന്ദിയിലും അഭിനയിച്ചിരുന്നു.
മുജ്‌സേ ദോസ്തി കരോഗെ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലെത്തിയ താരം നിരവധി ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് രംഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലും ചാര്‍മി അഭിനയിച്ചിരുന്നു. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകന്‍.ജയസൂര്യയുടെ കരിയറിലെ തുടക്ക ചിത്രങ്ങളിലൊന്നായിരുന്നു കാട്ടുചെമ്പകം. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ആഗതനിലും ചാര്‍മി അഭിനയിച്ചിരുന്നു. ചാര്‍മി അവസാനമായി മലയാളത്തില്‍ എത്തിയിരുന്നത് ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാന എന്ന ചിത്രത്തിലൂടെയാണ്.

സിനിമ അഭിനയത്തിനു പുറമേ ചില ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായും ചാര്‍മി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു. പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയാതിരുന്ന തനിക്ക് വിവാഹം നടക്കുകയാണെങ്കില്‍ അത് പെട്ടെന്നു തന്നെ ഡിവോഴ്‌സില്‍ ചെന്നവസാനിക്കുമെന്നാണ് നടി പറഞ്ഞത്.

മുന്‍പ് സിനിമ രംഗത്ത് നിന്നുളള ഒരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നെങ്കിലും അത് കുറെ നാള്‍ മുന്നോട്ട് കൊണ്ടു പോവാനായില്ല . തന്റെ സിനിമാ തിരക്കുകളും മറ്റുമായിരുന്നു ഇതിന്റെ കാരണം. പ്രണയിച്ചിരുന്ന വ്യക്തിയും താനും തമ്മില്‍ ഒരുമിച്ച് കൂടുന്നതും കുറവായിരുന്നു. ഇക്കാരണങ്ങള്‍ ആ പ്രണയം അവസാനിക്കുന്നതിന് കാരണമായെന്നും ചാര്‍മി പറയുന്നു.

അമ്മ തന്നോട് കല്ല്യണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഒരു പ്രണയബന്ധം മര്യാദയ്ക്ക് മുന്നോട്ടു കൊണ്ടു പോവാന്‍ കഴിയാത്ത താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ ബന്ധവും വഷളാവും. ഡിവോഴ്‌സില്‍ ചെന്നു അവസാനിക്കുന്ന അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നതില്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും താരം പറഞ്ഞു. സിനിമാ രംഗത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന നടിയാണ് ചാര്‍മി .സിനിമാ രംഗത്തെത്തി വര്‍ഷങ്ങളായെങ്കിലും കൈനിറയെ ചിത്രങ്ങളാണ് നടിക്കുളളത്. നിലവില്‍ നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ചാര്‍മി ഉളളത്.


Click it and Unblock the Notifications











