ഇല്യാനയ്ക്ക് ചര്‍മി പണിത മുട്ടന്‍ പാരവയ്പ്പ്
സിനിമയ്ക്കകത്തെ പാരവയ്പ്പിനെ കുറിച്ച് മലയാളികള്‍ക്ക് അത്ര പരിചയമില്ലായിരിക്കും. പരസ്യമായി അങ്ങനെ രംഗത്ത് വന്ന മലയാളി താരങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ ബോളിവുഡിലും, ടോളിലുവഡിലും, എന്തിന് നമ്മുടെ അയല്‍ക്കാരായ കോളിവുഡില്‍ പോലും ഈ പണി മുറയ്ക്ക് നടക്കുന്നുണ്ട്.
നടിമാര്‍ക്കിടയിലെ പാരവയ്പ്പ് പലപ്പോഴും വാര്‍ത്തകളുമായിട്ടുണ്ട്. അതുപോലെ അടുത്തിടെ ഇല്യാന ഡിക്രൂസയെ കുറിച്ച തെന്നിന്ത്യന്‍ താരം ചാര്‍മി പറഞ്ഞ ഒരു കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ടോക്ക് ഷോയില്‍ മേക്കപ്പ് ഇല്ലാതെ കാണാന്‍ ആഗ്രഹിക്കുന്ന നടി ആരാണെന്ന് ചോദിച്ചപ്പോഴായിരുന്നു ചാര്‍മിയുടെ കമന്റ്. ഉടനെ വന്നു 'നന്‍പന്‍' എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് പരിചിതയായ ഇല്യാനയുടെ പേര്.
മേക്കപ്പില്ലാതെ ഇല്യാനയെ കാണാന്‍ കൊള്ളില്ലത്രെ. പോകുന്ന സ്ഥലത്തെല്ലാം ഇല്യാന മേക്കപ്പ് സെറ്റും കൊണ്ടുപോകുമെന്നും ചാര്‍മി പറഞ്ഞു. തെലുങ്കില്‍ നിന്ന് അഭിനയം തുടങ്ങി ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള പുറപ്പാടിനിടെയാണ് ഇല്യാനയ്‌ക്കെതിരെ ചാര്‍മിയുടെ പാരവെയ്പ്പ്. എന്തായാലും ഇതുവരെ വിഷയത്തോട് ഇല്യാന പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











