Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി ചാര്‍മിള ആശുപത്രിയില്‍! ചികിത്സയ്ക്ക് പണമില്ലാതെ ദുരവസ്ഥയിലാണ് താരമെന്ന് റിപ്പോര്‍ട്ടുകള്‍!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിള ആശുപത്രിയിലാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന താരത്തെ സഹായിക്കാനാരുമില്ലെന്നുമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന അഭിനേത്രിയുടെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പ്രചരിക്കുന്നത്. ഓര്‍ത്തോ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ത്യാഗ്ലിറ്റ്സാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. സ്ക്രീനില്‍ കാണുന്നത് പോലെയല്ല വ്യക്തി ജീവിതത്തില്‍ അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല താന്‍ കടന്നുപോയതെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. നിര്‍ണ്ണായകമായ തുറന്നുപറച്ചിലുകളിലൂടെ സിനിമാലോകത്തേയും ആരാധകരേയും താരം ഒരുപോലെ ഞെട്ടിച്ചിരുന്നു. ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.

സഹായിക്കാന്‍ ആളില്ല
ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന ചാര്‍മ്മിളയെ സഹായിക്കാന്‍ ആളുകളില്ലെന്നും ചികിത്സയ്ക്കുള്ള പണം പോലും താരത്തിന്റെ കൈയ്യിലില്ലെന്നുമുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. മറ്റ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് താരത്തെ നോക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രേക്ഷകര്‍.

തിരിച്ചെത്തിയിരുന്നുവെങ്കിലും
ഒരുകാലത്ത് നായികമാരായി തിളങ്ങി നിന്ന പലരും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചുവരവ് നടത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. ആരാധകര്‍ കാത്തിരുന്ന തിരിച്ചുവരവുകളാണ് പലരുടേതും. അത്തരത്തിലുള്ള തിരിച്ചുവരവിനായി ചാര്‍മിളയും ശ്രമിച്ചിരുന്നു. എന്നാല്‍ അത്ര മികച്ച അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ഇടയ്ക്ക് ടെലിവിഷന്‍ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രണയവും വിവാഹവും
തുടക്കകാലത്ത് ബാബു ആന്റണിയും ചാര്‍മിളയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വേറെ വിവാഹം ചെയ്തതോടെ ആ വാര്‍ത്ത അവസാനിക്കുകയായിരുന്നു. മിനിസ്ക്രീനിലെ മിന്നും താരങ്ങളിലൊരാളായ കിഷോര്‍ സത്യയെ വിവാഹം ചെയ്തിരുന്നുവെന്നും പിന്നീട് അത്ര നല്ല കാര്യങ്ങളല്ല സംഭവിച്ചതെന്നും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയാണ് തന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്നായിരുന്നു കിഷോര്‍ സത്യ വ്യക്തമാക്കിയത്.

സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍
ചെറുപ്രായത്തില്‍ തന്ന സിനിമയിലെത്തിയതിനാല്‍ ധാരാളം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ജീവിതം ആസ്വദിച്ച് തീര്‍ക്കുകയായിരുന്നു. 2006ലാണ് ചാര്‍മിളയും രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും വേര്പരിരിയുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം സാമ്പത്തികമായി ഏറെ ബുദ്ധുമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

കടക്കാരുടെ ചുറ്റും
ജീവിക്കാനായി യാതൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലാണ് താനെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രായമായ അമ്മയെ പരിചരിക്കാന്‍ വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ ആദ്യം തേടി വരുന്നത് കടക്കാരാണെന്ന് അന്ന് താരം പറഞ്ഞിരുന്നു.
മമ്മൂട്ടി ഞെട്ടിച്ചു! ദുല്‍ഖറും പൃഥ്വിയും ജയസൂര്യയും വിദേശത്ത്! ന്യൂ ഇയര്‍ ആഘോഷിച്ച് താരങ്ങള്‍! കാണൂ

മകന്റെ ഫീസ് അടയ്ക്കുന്നത് വിശാല്‍
വിശാലിന്രെ നേതൃത്വത്തിലുള്ള നടികര്‍ സംഘമാണ് മകന് അഡോണിസ് ജൂഡിന്രെ ഫീസ് അടയ്ക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. കാര്‍ത്തി ഉള്‍പ്പടെയുള്ള താരങ്ങളും സഹായത്തിനുണ്ട്. മകന് വലുതാവുമ്പോഴേക്കും എവിടെയെങ്കിലും സെറ്റിലാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയാണ് താന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നതിന് പിന്നിലെ കാരണം. കടബാധ്യതകളില്ലാതെ മകനോടൊപ്പം സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു അന്ന് ചാര്‍മിള പറഞ്ഞത്.
വിവരങ്ങൾക്ക് കടപ്പാട്: ഇന്ത്യാഗ്ലിറ്റ്സ്