»   » അയാളെന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി!!! ചാര്‍മിളയുടെ വെളിപ്പെടുത്തൽ!!!

അയാളെന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി!!! ചാര്‍മിളയുടെ വെളിപ്പെടുത്തൽ!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രണയവും വിവാഹവും വിവാദങ്ങളുമായി ഒരുകാലത്ത് നിറഞ്ഞ് നിന്ന നായികയായിരുന്നു ചാര്‍മിള. വീണ്ടും വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് ചാര്‍മിള. അടുത്തിടെ ചാര്‍മിള നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 

സിരീയല്‍ നടന്‍ കിഷോര്‍ സത്യയാണ് തന്റെ ആദ്യ ഭര്‍ത്താവെന്ന് കഴിഞ്ഞ ദിവസം ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെതിരെ കിഷോര്‍ സത്യ രംഗത്ത് വന്നു. തന്നെ ഭീഷണിപ്പെടിത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്പ്പിക്കുകായിരുന്നെന്ന് കിഷോര്‍ സത്യ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ്  കിഷോര്‍ സത്യയ്‌ക്കൊപ്പമുള്ള തന്റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള രംഗത്തെത്തിയിരിക്കുന്നത്. 

കിഷോര്‍ സത്യ തന്റെ കുഞ്ഞിനെ കൊന്നു. ഗര്‍ഭിണിയായതിന് ശേഷം ക്രൂരമായ മര്‍ദനമായിരുന്നു. വയറിന് ചവിട്ടി. അയാളെ പേടിച്ച് താന്‍ അപ്പാര്‍ട്ട്‌മെന്റിലൂടെ ഓടിയിട്ടുണ്ടെന്നും ചാര്‍മിള പറഞ്ഞു. ഇതിനിടെ മറ്റൊരു സ്ത്രീയുമായി കിഷോര്‍ പ്രണയത്തിലായതോടെയാണ് വിവാഹ മോചനം നേടിയതെന്നും ചാര്‍മിള പറഞ്ഞു.

1995ലാണ് കിഷോര്‍ സത്യയും ചാര്‍മിളയും വിവാഹിതരാകുന്നത്. അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിഷോര്‍. അടിവാരത്തിന്റെ സെറ്റില്‍ വച്ചാണ് പരിചയപ്പെടുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു. പ്രണയ തകര്‍ച്ചയേത്തുടര്‍ന്ന് മാനസീകമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ചാര്‍മിളയും. തന്റെ ദു:ഖത്തിനിടയിലും കിഷോര്‍ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും ചാര്‍മിള പറയുന്നു.

സിനിമയുടെ പാക്ക് അപ്പ് ആകുന്ന സമയത്താണ് കിഷോര്‍ ചാര്‍മിളയോട് പ്രണയമാണെന്ന് പറയുന്നത്. അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. സിനിമ വേണ്ട കുടുംബിനിയാകണം എന്നുള്ള ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് കിഷോര്‍ പറഞ്ഞതനുസരിച്ച് വീട്ടിലിരുന്നതെന്ന് ചാര്‍മിള പറയുന്നു.

കിഷോറിനെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചത് എന്ന് പറയുന്നത് തെറ്റാണ്. ഒരാള്‍ക്ക് വേണ്ടി മരിക്കാന്‍ ബ്ലെയ്ഡ് എടുത്തു എന്ന കരുതി എല്ലാവര്‍ക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളല്ല ചാര്‍മിളയെന്നും അവര്‍ വ്യക്തമാക്കി. ഒരു ബ്ലെയ്ഡ് കാണിച്ചാല്‍ ഇല്ലാതാകുന്ന ധൈര്യമേ കിഷോറിന് ഉള്ളോ എന്നും ചാര്‍മിള ചോദിക്കുന്നു.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് പറയുമ്പോള്‍ വിവാഹത്തിന് എടുത്ത ഫോട്ടോയില്‍ ചിരിച്ചുകൊണ്ടിരിക്കാന്‍ എങ്ങനെ സാധിക്കും. ഭയന്ന് ഇരിക്കുന്ന ഒരാളുടെ മുഖമായിരുന്നോ കിഷോറിന് എന്നും ചാര്‍മിള ചോദിക്കുന്നു.

ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാനായിരുന്നെങ്കില്‍ എന്തിന് കിഷോറിനെ വിവാഹം കഴിക്കണം. അന്ന് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്നു കിഷോര്‍. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകരും ഉണ്ടായിരുന്നു. ജയറാം, വിനീത് ഇവരെയൊക്കെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാമായിരുന്നില്ലെ എന്നും ചാര്‍മിള ചോദിക്കുന്നു.

ചെന്നൈയില്‍ ജീവിച്ചിരുന്ന സമയത്ത് ഒരിക്കല്‍ പോലും ഒരുമിച്ച് ജീവിച്ചിട്ടില്ല. നാല് വര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ എത്തിയപ്പോഴാണ് ഒരുമിച്ച് ജീവിക്കുന്നത്. എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ എന്ന് പറഞ്ഞപ്പോഴാണ് കിഷോര്‍ താനുമായി വിവാഹ ജീവിതം തുടങ്ങിയതെന്നും ചാര്‍മിള പറയുന്നു.

താന്‍ ഗര്‍ഭിണിയായതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് കണ്ടതെന്നും ചാര്‍മിള. കുഞ്ഞിനെ കൊല്ലാന്‍ നിരരന്തരം ഉപദ്രവിച്ചു. കാശിന് വേണ്ടി ഗര്‍ഭിണിയായിരുന്ന തന്നേക്കൊണ്ട് സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ് ചെയ്യിപ്പിച്ചു. ഉപദ്രവങ്ങളുടെ ഫലമായി തന്റെ ഗര്‍ഭപാത്രത്തിന് ദ്വാരം വീണു. പീഡനം സഹിക്ക വയ്യാതെ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നെന്നും ചാര്‍മിള പറഞ്ഞു.

വിവാഹം രജിസറ്റര്‍ ചെയ്യാന്‍ ബ്ലെയ്ഡ് എടുത്തുവെങ്കില്‍ ഡിവോഴ്‌സ് ആയപ്പോഴും അത് ചെയ്യണമായിരുന്നില്ലേ എന്ന് ചാര്‍മിള ചോദിക്കുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒപ്പിട്ടു എന്നല്ലേ പറഞ്ഞത്, അപ്പോള്‍ അവര്‍ പിന്നേയും കൈമുറിക്കുമെന്ന് കിഷോര്‍ കരുതിയില്ലേന്ന് ചാര്‍മിള ചോദിക്കുന്നു.

താന്‍ നിരന്തരം മദ്യപിച്ച് ഫോണ്‍ ചെയ്യുമായിരുന്നെന്നാണ് വിവാഹ മോചത്തിനുള്ള കാരണമായി കിഷോര്‍ പറഞ്ഞത്. ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാന്‍ കഴിയുന്ന ഏതെങ്കിലും യന്ത്രം കിഷോറിന്റെ കയ്യില്‍ ഉണ്ടോ? നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്താന്‍ സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടില്ല അക്കാലത്ത്. വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കുറച്ചുകൂടെ നല്ല കാരണങ്ങള്‍ പറയാമായിരുന്നെന്നും ചാര്‍മിള പറയുന്നു.

കിഷോറിന്റെ കുടുംബത്തെ ഓര്‍ത്താണ് ഇക്കാര്യങ്ങളൊന്നും ഇത്രയും നാള്‍ പറയാതിരുന്നത്. പക്ഷെ അതിന്റെ പേരില്‍ ഞാനൊരു ഭാര്യയല്ല, ഒരിമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. സ്വന്തം ജീവിതം രക്ഷിക്കാന്‍ കിഷോര്‍ പറയുന്ന കള്ളങ്ങള്‍ കേട്ട് മിണ്ടാതിരുന്നാല്‍ ചാര്‍മിള ചാര്‍മിള അല്ലാതാകുമെന്നും അവര്‍ പറഞ്ഞു. മനോരമയോടാണ് ചാര്‍മിള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Charimila reacting on actor Kishor Sathya's comment about his marriage with Charmila. The main reason behind their divorce was Kishor Sathya, said Charmila.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam