ചാര്‍മിളയും വിവാഹമോചനത്തിന്
സിനിമാ നടിമാരുടെ വിവാഹജീവിതത്തിന് അധികം ആയുസില്ലെന്ന വാദങ്ങള്‍ക്ക് കരുത്തുനല്‍കിക്കൊണ്ട് ഒരു നടികൂടി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍കാല താരം ചാര്‍മിളയാണ് വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവില്‍ നിന്നും മകനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ചാര്‍മിള വിവാഹമോചന ഹര്‍ജിയും നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ പലചിത്രങ്ങളിലും നായികയായി എത്തിയ ചാര്‍മിള 2002ഓടെ അഭിനയം നിര്‍ത്തുകയും 2006ല്‍ ബിസിനസുകാരനായ രാജേഷിനെ വിവാഹം ചെയ്യുകയുമായിരുന്നു. രണ്ടുപേര്‍ക്കുമിടയിലെ കാര്യങ്ങള്‍ വഷളായതോടെ ഗാര്‍ഹിക പീഡനം ആരോപിച്ച് ചാര്‍മിള രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. ക്രിസ്ത്യാനിയായ തന്നെ ഭര്‍ത്താവ് ഹിന്ദു മതത്തിലേയ്ക്ക് മാറാന്‍ നിര്‍ബ്ബന്ധി്ക്കുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. മകനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും, മകനെ സ്‌കൂളില്‍ വിടുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിന്റെ അമ്മയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരിയെന്ന് ആരോപിക്കുന്ന ചാര്‍മിള മകനെ തന്നില്‍ നിന്നകറ്റാല്‍ രാജേഷ് പൊലീസിനെ സ്വാധീനിച്ചിരിക്കുകയാണെന്നും ആരോപിച്ചിട്ടുണ്ട്.
രാജേഷില്‍ നിന്നും കുറച്ചുനാളായി മാറിക്കഴിയുന്ന ചാര്‍മിള രാജേഷുമായി ഒരു ധാരണയിലെത്തി വിവാഹമോചന ഹര്‍ജി നല്‍കാനായിരുന്നുവത്രേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വഷളായതോടെ കാര്യങ്ങള്‍ വേഗത്തിലാകാന്‍ വേണ്ടി വിവാഹമോചന ഹര്‍ജി നല്‍കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications