»   » 'ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു'!!! ഒടുവില്‍... ചാര്‍മിള ചെയ്തതോ...

'ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു'!!! ഒടുവില്‍... ചാര്‍മിള ചെയ്തതോ...

By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ചാര്‍മിള. മലയാളത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരം വിവാഹത്തോടെ അഭിനയത്തോട് താല്കാലികമായി വിടപറയുകയായിരുന്നു. 

സത്യസന്ധത നിര്‍ബന്ധം!!! കളക്ഷന്‍ പെരുപ്പിച്ച കാണിച്ച നിര്‍മാതാവിനോട് രാജമൗലി ചെയ്തത്.

അപ്രതീക്ഷിതമായ ആ ട്വിസ്റ്റ്... മേരിക്കുണ്ടൊരു കുഞ്ഞാടില്‍ വഴിത്തിരിവായ രംഗം...

ചാര്‍മിള ഇപ്പോള്‍ തിരിച്ച് വരവിന്റെ പാതിയിലാണ്. എന്നാല്‍ താരത്തിന് ഇന്നത്തെ സിനിമ പ്രവര്‍ത്തകരോട് അത്ര താല്പര്യമില്ല. സിനിമയിലല്ല അഭിനയിക്കാന്‍ എത്തുന്ന നടിമാരിലാണ് അവരുടെ താല്പര്യമെന്നാണ് ചാര്‍മിള പറയുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഓന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ഇക്കാര്യം ചാര്‍മിള പറഞ്ഞത്.

പുതിയ സിനിമാക്കാരോട് താല്പര്യം ഇല്ല

പുതിയ സിനിമാ പ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യാന്‍ തനിക്ക് താല്പര്യമില്ല. പ്രൊഫഷണല്‍ ടീമിനൊപ്പം ലഭിക്കുന്ന അവസരങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. സിനിമയുടെ തുടക്കത്തില്‍ ലഭിക്കാത്ത തരത്തിലുള്ള അനുഭവങ്ങളാണ് ഈ പ്രായത്തില്‍ തനിക്ക് നേരിടേണ്ടി വരുന്നതെന്നും ചാര്‍മിള പറയുന്നു.

പയ്യന്മാരുടെ സിനിമയിലേക്ക്

ഒരു ദിവസം ചാര്‍മിളയെ കാണാന്‍ വീട്ടില്‍ മൂന്ന് പയ്യന്മാരെത്തി. 22 വയസ് പ്രായമുള്ള അവരെ പയ്യെന്മാരെന്നേ ചാര്‍മിള അഭിസംബോധന ചെയ്യു. കഥ പറഞ്ഞു, അഡ്വാന്‍സും നല്‍കിയാണ് അവര്‍ പിരിഞ്ഞത്. കോഴിക്കോടായിരുന്നു സിനിമയുടെ ചിത്രീകരണം.

ഭാവം മാറി

കോഴിക്കോട് ചിത്രീകരണത്തിനായി ചാര്‍മിള എത്തി. മൂന്ന് പയ്യന്മാരായിരുന്നു സിനിമയിലെ പ്രധാനപ്പെട്ടവര്‍. രണ്ട് ദിവസം യാതൊരു കുഴപ്പങ്ങളുമില്ലാതെ ചിത്രീകരണം മുന്നോട്ട് പോയി. അത് കഴിഞ്ഞതോടെ അവരുടെ ഭാവം മാറി.

കൂടെ കിടക്കണം

ഇവര്‍ക്കൊപ്പം കിടന്ന് കൊടുക്കണം എന്നായി ആവശ്യം. സാധ്യമല്ല എന്ന് അറിയിച്ചിട്ടും അവര്‍ ആവശ്യത്തില്‍ നിന്ന് പിന്മാറിയില്ല. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കായിരുന്നു നിര്‍ബന്ധം. അവരില്‍ ഒരാളെ തിരഞ്ഞെടുക്കണമെന്ന് കട്ടായം പറഞ്ഞു.

അഭിനയിക്കില്ലെന്ന് ചാര്‍മിള

ഈ രണ്ട് പേരില്‍ ആരുടെ കൂടെ കിടക്കണമെന്ന് തനിക്ക് തീരുമാനിക്കാം എന്നവര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ചാര്‍മിളയ്ക്ക് മനസിലായി. താന്‍ ഇനി ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് ചാര്‍മിള പറഞ്ഞു. എന്നാ പൊക്കോളാന്‍ അവരും പറഞ്ഞതോടെ ആ സിനിമ വിട്ട് ചാര്‍മിള തിരിച്ച് പോന്നു.

സ്വകാര്യ ബസില്‍ ചെന്നൈയ്ക്ക്

അവരുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ ചാര്‍മിളയ്ക്ക് തിരികെ പോകാനുള്ള പണമോ യാത്രയ്ക്ക വാഹനമോ അവര്‍ തയാറാക്കി നല്‍കിയില്ല. ഒടുവില്‍ ഒരു സ്വകാര്യ ബസില്‍ സാധാരണ യാത്രക്കാരിയായി അവിടെ നിന്നും ചെന്നൈയ്ക്ക് ചാര്‍മിള വണ്ടി കയറി.

മലയാള ചിത്രങ്ങളില്‍ സെലക്ടീവായി

ഇനി മലയാള ചിത്രങ്ങള്‍ സെലക്ടീവായി മാത്രമേ ചെയ്യുകയുള്ളു. കാരണം തനിക്ക് ഈ അനുഭവം ഉണ്ടായത് മലയാളത്തില്‍ നിന്നാണ്. തനിക്ക് ഇപ്പോള്‍ പേടിയാണെന്നും ഇനി കഥ കേട്ട് പ്രഫഷണല്‍സിനൊപ്പം മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്നും ചാര്‍മിള പറയുന്നു.

പണ്ട് ഇങ്ങെയായിരുന്നില്ല

താന്‍ സിനിമയിലെത്തിയ ആദ്യകാലത്ത് ഇങ്ങനെയായിരുന്നില്ല. അന്ന് താന്‍ നന്നേ ചെറുപ്പമായിരുന്നിട്ടും തനിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്ന് ചാര്‍മിള പറയുന്നു. സിബി മലയില്‍, സിദ്ധിഖ് ലാല്‍ എന്നിവര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുമ്പോള്‍ ഒരു കുടുംബം പോലെ ആയിരുന്നെന്നും ചാര്‍മിള പറഞ്ഞു.

English summary
Actress Charmila reveals her bad experience in Malayalam Cinema. Two young boys asked her to sleep with them. She refused to do and ran away from the location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam