സച്ചിൻ വാര്യരുടെ മനോഹരമായ പ്രണയ ഗാനം! നീല ശലഭമേ.. ചാര്‍മിനാറിലെ വീഡിയോ ഗാനം കാണാം
ഹേമന്ത് മേനോനും അശ്വിൻ കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചാർമിനാറിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നീല ശലഭമേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിരങ്ങിയിരിക്കുന്നത്.
ഹേമന്ത് മേനോനും അശ്വിൻ കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചാർമിനാറിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നീല ശലഭമേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ അജിത്ത് സി ലോകേഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ജെസിൻ ജോർജ് സംഗതത്തിൽ സച്ചിൻ വാര്യരും ഗായത്രി സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സേഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഒരു വ്യത്യസ്തമായ പ്രമേയവുമായാണ് ചാർമിനാർ എത്തുന്നത്, ബെംഗളൂരു, മധുര ,കൊച്ചി, എന്നീ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. കണ്ടു മടുത്ത കഥകളിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയമായിരിക്കും ചിത്രത്തിന്റേതെന്നു ചിത്രത്തിന്റെ സംവിധായകൻ അജിത് സി ലോകേഷ് പറഞ്ഞു. നിവിൻ പോളി ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച അശ്വിൻ കുമാറിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് ചിത്രത്തിൽ പ്രകടനമാകുന്നത്. കൂടാതെ സൗത്ത് ഇന്ത്യൻ പ്രമുഖ കൊറിയോ ഗ്രാഫറായ സാലു കൃഷ്ണദാസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സെവൻ ജെ ഫിലിംസിന്റെ ബാനിറിൽ സിറാജുദ്ദീൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഫൈസൽ വി ഖാലിദാണ് ഛായാഗ്രാഹകൻ. ജോഫി തരകൻ എഴുതിയ വരികൾക്ക് ജെസിൻ ജോർജാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്ത് പുറത്തു വിട്ടിരുന്നു


Click it and Unblock the Notifications











