അരക്കെട്ടുകൊണ്ട് ലഭിച്ച വേഷം

By Nirmal Balakrishnan

മാദക നടിമാരുടെ ജീവിതത്തിന് സിനിമയില്‍എന്നും ഡിമാന്‍ഡ് ഉണ്ട്. സില്‍ക്ക് സ്മിതയുടെ ജീവിതത്തിനു പിന്നാലെ മാദക നര്‍ത്തകി ജ്യോതിലക്ഷ്മിയുടെ കഥയാണ് സിനിമയാകാന്‍ പോകുന്നത്. ഇതില്‍ ജ്യോതി ലക്ഷ്മിയുടെ വേഷം ചെയ്യുന്നത് മലയാളത്തില്‍ നായികയായിരുന്ന ചാര്‍മിയും. ചാര്‍മിയെ നായികയാക്കാന്‍ തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥന്‍ തീരുമാനിക്കാന്‍ കാരണമെന്തായിരുന്നെന്നറിയുമോ.. ചാര്‍മിയുടെ അരക്കെട്ടു തന്നെ.

ജ്യോതിലക്ഷ്മിയുടെ ഏറ്റവും വലിയ പ്രത്യേകതവെളുത്ത നിറവും ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യവും മാംസളമായ അരക്കെട്ടുമായിരുന്നു. ഈ അരക്കെട്ടിന്റെ സൗന്ദര്യമാണ് ചാര്‍മി സിനിമയിലും കൊണ്ടുവരേണ്ടത് എന്നാണ് സംവിധായകന്‍ നിര്‍ദേശിച്ചത്.

jyothi-lakshmi

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ജ്യോതിലക്ഷ്മി. അവരും സഹോദരി ജയമാലിനിയും തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഘടകങ്ങളായിരുന്നു. തമിഴ് സിനിമയില്‍ ഫ്‌ളോര്‍ ഡാന്‍സ് എന്ന ഐറ്റം നമ്പറിലൂടെയാണ് രണ്ടുപേരും ശ്രദ്ധിക്കപ്പെട്ടത്. സില്‍ക്കിന്റെ വരവോടെയാണ് ഇവരുടെ മാര്‍ക്കറ്റ് നഷ്ടമായത്. മധ്യവയസ്സിലും തനിക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഇവര്‍ തെളിയിച്ചിരുന്നു. രജനീകാന്ത് നായകനായ മുത്തുവില്‍ കൊക്ക് ശൈവ കൊക്ക് എന്ന ഗാനത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

ഇപ്പോള്‍ ജ്യോതിലക്ഷ്മിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചാര്‍മി. അതിനായി ബെല്ലി ഡാന്‍സെല്ലാം പഠിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X