twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് മാത്രമല്ല ആഗതന്‍ നായികയ്ക്കും ഇപ്പോള്‍ സമയം നല്ലതല്ല, മയക്കു മരുന്ന് കേസ് ??

    ദിലീപിന്‍റെ നായികയായി അഭിനയിച്ച ചാര്‍മി കൗറിനാണ് ഇപ്പോള്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

    By Nihara
    |

    കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ വരുന്ന വാര്‍ത്തകരെല്ലാം പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്തിന് തന്നെ ഇപ്പോള്‍ അത്ര നല്ല സമയമല്ലെന്നാണ് തോന്നുന്നത്. ദിലീപിന്റെ അറസ്റ്റിന്റെ പിന്നാലെയാണ് മയക്കുമരുന്ന് കേസില്‍ ചാര്‍മി കൗറിന്റെ പേര് ഉയര്‍ന്നുകേട്ടത്. ദിലീപ് ചിത്രമായ ആഗതന്‍, മമ്മൂട്ടി ചിത്രം താപ്പാന തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി വേഷമിട്ടഅഭിനേത്രിയാണ് ചാര്‍മി കൗര്‍.

    തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകളില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ചാര്‍മി കൗര്‍ ഉള്‍പ്പടെ 15 താരങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 13ാമത്തെ വയസ്സില്‍ സിനിമയിലേക്കെത്തിയ മകള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തിരുന്നുവെങ്കില്‍ സിനിമയില്‍ ഇങ്ങനെ നിലനില്‍ക്കുമോയെന്നാണ് ചാര്‍മിയുടെ പിതാവായദീപ് സിംഗ് ഉപല്‍ ചോദിക്കുന്നത്.

    അന്വേഷണ സംഘം

    ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം

    മയക്കു മരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എക്‌സൈസ് വിഭാഗം ചാര്‍മിയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ജൂലൈ 20 ന് ഹാജരാവാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

    കാര്യമില്ല

    ആരോപണങ്ങളില്‍ കഴമ്പില്ല

    മകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ചാര്‍മിയുട പിതാവ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നൊരാളാണ് മകളെങ്കില്‍ ഇത്രയും കാലം സിനിമയില്‍ നിലനില്‍ക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

    മകളെക്കുറിച്ച്

    13ാം വയസ്സു മുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി

    13ാമത്തെ വയസ്സുമുതല്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് മകള്‍. വിജയകരമായി സിനിമയില്‍ തുടരുന്ന അവള്‍ ഇത്തരമൊരു കാര്യം ചെയ്തിരുന്നുവെങ്കില്‍ അവള്‍ക്ക് സിനിമയില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

    തകര്‍ന്നുപോയി

    ആരോപണം കേട്ട് തകര്‍ന്നുപോയി

    നല്ലതു പോലെ കുടുംബം നോക്കുകയും ജോലിയില്‍ കഠിനാധ്വാനവും ചെയ്യുന്ന മകളെക്കുറിച്ച് ഇത്തരത്തിലൊരു ആരോപണം കേട്ടപ്പോള്‍ ഭാര്യ ആകെ തകര്‍ന്നുപോയെന്നും ചാര്‍മിയുടെ പിതാവ് പറഞ്ഞു.

    ശ്രദ്ധിക്കുന്നത്

    അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ

    പൈസ വസൂല്‍ എന്ന ചിത്രത്തിലാണ് ചാര്‍മി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തില്‍ മാത്രമാണ് അവളുടെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും. ഇത്തരം ആരോപണങ്ങളൊന്നും അവളെ ബാധിക്കില്ലെന്നും പിതാവ് വ്യക്തമാക്കി.

    ലഹരി മാഫിയയില്‍ കുടുങ്ങി തെലുങ്ക് സിനിമാലോകം

    ലഹരി മാഫിയയില്‍ കുടുങ്ങി തെലുങ്ക് സിനിമാലോകം

    ചാര്‍മി ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ മയക്കു മരുന്ന് ആരോപണം ഉയര്‍ന്നുവന്നിട്ടുള്ളത്. 2008 മുതലാണ് ലഹരി മാഫിയ തെലുങ്ക് സിനിമയില്‍ ആധിപത്യം നേടിയത്. താരസംഘടനയായ മാ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

    മലയാളത്തിലേക്ക്

    കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലേക്ക്

    വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെയാണ് ചാര്‍മി കൗര്‍ മലയാള സിനിമയിലേക്ക് എത്തിയത്. ജയസൂര്യ, അനൂപ് മേനോന്‍ തുടങ്ങിയവരുടെ ആദ്യ ചിത്രമായിരുന്നു ഇത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും താരങ്ങളെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. പിന്നീടാണ് ചാര്‍മി ആഗതനിലും താപ്പാനയിലും വേഷമിട്ടത്.

    English summary
    Charmy Kaur's father is talking about drug scandal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X