ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍, ഫോട്ടോ വൈറലാകുന്നു
പലഭാഷകളിലായി പലചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചാര്‍മി കൗര്‍ എന്ന നടിയ്ക്ക് ഇതേവരെ ഹിറ്റുകളുടെ ഭാഗമാകാനോ, മികച്ച നായികയെന്ന പേരെടുക്കാനോ കഴിഞ്ഞിട്ടില്ല. ഗ്ലാമറിന്റെ കാര്യത്തില്‍ വലിയ കടുംപിടുത്തമൊന്നുമില്ലാത്ത ചാര്‍മി വീണ്ടും പേരെടുക്കാനായി ചില ശ്രമങ്ങള്‍ നടത്തുകയാണ്.
കുറച്ചുനാളുകളായി ചാര്‍മ്മിയ്ക്ക് തെന്നിന്ത്യയില്‍ വലിയ അവസരങ്ങളൊന്നുമില്ല. വണ്ണംകൂടിയതുതന്നെയാണ് കാരണം. പൊതുവേ ചബ്ബിതാരമെന്നാണ്ചാര്‍മ്മിയെ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചാര്‍മ്മിയുടെ ശരീരഭാരം കൂടിവരുകയാണ്. സ്ലിം സുന്ദരിമാര്‍ വാഴുന്ന ചലച്ചിത്രലോകത്ത് എത്രഗ്ലാമറസായാലും തടികൂടുതലുള്ള താരങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലാത്ത കാലമാണിത്.
അപ്പോള്‍പ്പിന്നെ ചാര്‍മ്മിയ്ക്കും മാറാതെ തരമില്ല. ഇപ്പോള്‍ തടിയെല്ലാം കുറിച്ച് ഒരു ഐറ്റം ഗാനത്തിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം. അടുത്തിടെ സ്ലിമ്മായശേഷമുള്ള തന്റെ ഫോട്ടോഷൂട്ട് പുറത്തുവിട്ടിരിക്കുകയാണ് ചാര്‍മ്മി. ഇപ്പോള്‍ നെറ്റില്‍ വന്‍ഹിറ്റാണ് ചാര്‍മിയുടെ സെക്‌സി ഫോട്ടോകള്‍.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
ട്വിറ്ററിലൂടെയാണ് തന്റെ പുത്തന്‍ ഫോട്ടോഷൂട്ടിന്റെ കാര്യം ചാര്‍മ്മി പുറത്തുവിട്ടിരിക്കുന്നത്. തന്റെ പുത്തന്‍ രൂപം എല്ലാവരെയും കാണിയ്ക്കാന്‍ താന്‍ ആകെ എക്‌സൈറ്റഡാണെന്നാണ് ചാര്‍മ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
തടികാരണം മാര്‍ക്കറ്റ് ഇല്ലാതായപ്പോഴാണ് ചാര്‍മ്മിയ്ക്ക് വീണ്ടുവിചാരം വന്നത്. ഇപ്പോള്‍ 9കിലോ കുറച്ച താരം സുന്ദരിയായിരിക്കുകയാണ്.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
പുത്തന്‍ ഫോട്ടോഷൂട്ട് ഏതായാലും ക്ലിക്കായിട്ടുണ്ട്. വലിയ പ്രശംസയാണ് ചാര്‍മിയുടെ പുതിയ ലുക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
ആരാധകരുടെ പോസിറ്റീവ് കമന്റുകള്‍ കണ്ട് ചാര്‍മിയും ആകെ സന്തോഷത്തിലാണ്. കഷ്ടപ്പെട്ട് തടികുറച്ചത് ഏതായാലും വെറുതേയായില്ല. പ്രശസിച്ചവരെയെല്ലാം ചാര്‍മ്മി നന്ദി അറിയിച്ചിരിക്കുകയാണ്.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
ചാര്‍മിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രത്യേകിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയപ്രാധാന്യം നല്‍കുന്നുണ്ട്. ഇതെന്തായാലും ചാര്‍മിയുടെ ഭാവിയെ തുണയ്ക്കാതിരിക്കില്ല.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
ഇതുവരെ അമ്പതോളം ചിത്രങ്ങളില്‍ ചാര്‍മി വേഷമിട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചലച്ചിത്രമേഖലകളിലെല്ലാം ഈ താരം ജോലിചെയ്തിട്ടുണ്ട്.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
നീ തൊടു കവാലിയെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാര്‍മ്മി സിനിമയില്‍ അരങ്ങേറിയത്. പിന്നീട് 2002ല്‍ കാതല്‍ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മി മലയാളത്തിലെത്തിയത്. പിന്നീട് ദിലീപിനൊപ്പം ആഗതന്‍, മമ്മൂട്ടിയ്‌ക്കൊപ്പം താപ്പാന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ചാര്‍മി ഇപ്പോള്‍ സ്ലിം ഗേള്‍
രംഭ ഉര്‍വശി മേനക, ആര്‍ രാജ്കുമാര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളാണ് ചാര്‍മിയുടേതായി പുറത്തുവരാനുള്ളവ. ആര്‍ രാജ്കുമാറില്‍ ചാര്‍മി ഐറ്റം നമ്പറാണ് ചെയ്യുന്നത്.


Click it and Unblock the Notifications











