»   » കുട്ടിലാലിനെ കണ്ടോ? അജാസ് പുലിമുരുകനില്‍ എത്തിയത്!!

കുട്ടിലാലിനെ കണ്ടോ? അജാസ് പുലിമുരുകനില്‍ എത്തിയത്!!

By: അക്ഷയ്‌
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചവരെല്ലാം ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്‍മാരാണ്. ആ ഗണത്തില്‍ ഒരാളെ കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ലഭിക്കും. പറഞ്ഞു വരുന്നത് ഡിഫോര്‍ ഡാന്‍സിലെ കുറുമ്പന്‍ ചെറുക്കന്‍ അജാസിനെ കുറിച്ചാണ്. അജാസ് ഇപ്പോള്‍ ഡാന്‍സര്‍ മാത്രമല്ല നല്ലൊരു ബാല താരം കൂടിയാണ്.

മാസ്റ്റര്‍ അജാസാണ് പുലിമുരുകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത്. പുലിമുരുകനോടൊപ്പം തന്നെ ശ്രദ്ധേയനാകുകയാണ് മാസ്റ്റര്‍ അജാസും. കുട്ടി മുരുകന്റെ മെയ്‌വഴക്കം കണ്ടാല്‍ ആരും പറയില്ല പുലിമുരുകന്‍ അജാസിന്റെ ആദ്യ പടമാണെന്ന്. മിനിസ്‌ക്രീനിലെ കുട്ടി കുറുമ്പനെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത് പോലെ ബിഗ്‌സ്‌ക്രീനിലെ അഭിനയിത്തിനും അംഗീകാരം നേടിയിരിക്കുകയാണ്.

കുട്ടി മുരുകന്‍

പുലിമുരുകനില്‍ ആദ്യ 20 മിനുറ്റിന് ശേഷമാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ കുട്ടിയും കടുവയും തമ്മിലുള്ള പോരാട്ടം അജാസ് കലക്കിയെന്നു വേണം പറയാന്‍.

ഒരുപാട് നാളെടുത്തു

സിനിമയില്‍ ഉടനീളം ഓട്ടവംു ചാട്ടവുമൊക്കെയായിരുന്നു. ഒരുപാട് നാളടെുത്താണ് ഷൂട്ടിങ് പൂര്‍ത്തിയായത്.പുലിമുരുകനിലെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അജാസ് പറയുന്നു.

തൊടാന്‍ പോലും പേടി

ലാലേട്ടനെ കാണുമ്പോള്‍ ആദ്യം പേടിയായിരുന്നു. കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ഷൂട്ടിങ് തീര്‍ന്നപ്പേള്‍ പേടി മാറി സിനേഹവും ബഹുമാനവും ആയി മാറി.

വിയറ്റ്‌നാമില്‍

കടുവയെ പിടിക്കുന്ന രംഗം വിയറ്റ്‌നാമിലാണ് ഷൂട്ട് ചെയ്തത്. കൂറെ പ്രാകിടീസ് ചെയ്തതിനു ശേഷമാണ് ഷൂട്ട് ചെയ്തത്. ട്രെയിന്‍ ചെയ്ത കടുവയായതുകൊണ്ട് പേടിയില്ലായിരുന്നെന്ന് അജാസ് പറഞ്ഞു.

സിനിമയില്‍ എത്തിയത്

നോബിയാണ് അജാസിനെ സിനിമയില്‍ എത്തിച്ചത്. സംവിധായകന്‍ വൈശാഖ് ഡാന്‍സ് കാണുകയും അജാസിനെ സെലക്ട് ചെയ്യുകയുമായിരുന്നു.

English summary
Chat with Ajas' Pulimurukan experience
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam