ജഗദീഷിന് വന്ന മാറ്റം നോക്കണേ...
നായകനായി സിനിമയിലെത്തി. ഹാസ്യതാരമായി ഇരുത്തമുറപ്പിച്ചു. ചുരുക്കം ചില ചിത്രങ്ങളിലൂടെ വില്ലന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ആരെ കുറിച്ചാണ് പറുന്നതെന്നാവും, മറ്റാരുമല്ല ശ്രീ ജഗദീഷിനെ കുറിച്ചാണ്. എന്നാല്‍ സിനിമയില്‍ കാണുന്ന കഥാപാത്രമല്ല ജഗദീഷ് ഒരിക്കലും യഥാര്‍ത്ഥ ജിവിതത്തിലെന്ന് ഏഷ്യനെറ്റിലെ കോമഡി ഷോ കാണുന്ന പ്രേക്ഷകര്‍ക്ക് ബോധ്യമാണ്.
പക്ഷെ അടുത്തിടെ ജഗദീഷിന്റെ രൂപത്തിലും വല്യമാറ്റമാണ്. മുടി ഷോട്ടായി വെട്ടി. കുറ്റിതാടിയും നരയും. എന്താ ഈ കോലത്തിലെന്നു ചോദിക്കുന്നവരോട് ജഗീഷ് ചിരിച്ചുകൊണ്ട് പറയും, ഇത് ഞാന്‍ സ്ഥിരപ്പെടുത്തിയ സ്റ്റൈലൊന്നുമല്ല, പുതിയ ചിത്രത്തിന് വേണ്ടിയാണ്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ വേഷം.- ജഗദീഷ് വ്യക്തമാക്കി.

അപ്പോള്‍ അതാണ് കാര്യം. എംപി സുകുമാരന്‍ സംവിധാനം ചെയ്യുന്ന ജലാംശം എന്ന ചിത്രത്തിലാണ് ജഗദീഷ് ഈ കോലത്തിലെത്തുന്നത്. ഒരു കര്‍ഷകന്റെ വേഷമാണ് ജഗദീഷിന്. സാമൂഹിക, രാഷ്ട്രീയ സാസ്‌കാരിക വിഷയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നു. കുടുംബകഥയാണ് പറയുന്നത്. ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ ഞാന്‍ ഈ വര്‍ഷം ശ്രമിക്കുമെന്ന് ജഗദീഷ് പറഞ്ഞു. ഞാനേറ്റെടുക്കുന്ന വെല്ലുവിളികള്‍ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. ഈ ചിത്രത്തിനും സപ്പോര്‍ട്ടും വിമര്‍ശനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- ജഗദീഷ് പറഞ്ഞു


Click it and Unblock the Notifications