»   » 'കൂതറ'യില്‍ തനി കൂതറയായി മോഹന്‍ലാല്‍

'കൂതറ'യില്‍ തനി കൂതറയായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ പേരുകൊണ്ടും താരനിരകൊണ്ടും ഇതിനകം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ. ചിത്രത്തില്‍ ഒരു അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. ആദ്യ പോസ്റ്ററില്‍ ലാലേട്ടന്റെ ലൂക്കാണ് ഇപ്പോള്‍ വീണ്ടും കൂതറയെ സംസാര വിഷയമാക്കുന്നത്.

മുടി നീട്ടിവളര്‍ത്തി, താടിയോടു കൂടിയ മുഖം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുമായി നേരിയ സാമ്യം ഇല്ലാതില്ല. ഒരു കൂതറയുടെ എഫക്ട് ഉണ്ടാക്കുക കൂടെയാവാം ആദ്യ പോസ്റ്ററില്‍ തന്നെ ലാലേട്ടനെ ഈ രൂപത്തില്‍ പുറത്തിറക്കിയത്.

Mohanlal new look in Koothara

സണ്ണിവെയ്ന്‍, ഭരത്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യകാല നടി രഞ്ജിനിയും ഒരു പ്രധാനവേഷത്തിലൂടെ വീണ്ടും മോഹന്‍ ലാലിനൊപ്പം എത്തുന്നതും പുതുമുഖ നായികയായ ജനനി അയ്യരുടെ അരങ്ങേറ്റവുമാണ് ചിത്രം നേരത്ത സംസാരവിഷയമാകാന്‍ കാരണം. വ്യത്യസ്തമായ പേര് എടുത്തു പറയേണ്ടതാണ്.

ദുല്‍ഖറിനെ നായകനാക്കി സെക്കന്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധായക രംഗത്തിത്തിയത്. സെക്കന്റ്‌സ് സണ്ണി വെയ്‌നിന്റെയും ദുല്‍ഖറിന്റയും ആദ്യത്തെ ചിത്രവും. എന്തായാലും മോഹന്‍ ലാലിന്റെ പുതിയ ഗെറ്റപ്പിലുള്ള പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

English summary
Mohanlal, who has already surprised his fans with the new look in Jilla, his Tamil movie, is once again set to give a second surprise to all the viewers with his new look in the upcoming Malayalam movie Koothara.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam