ആസിഫ് അലി കള്ളനായപ്പോള്‍
സിനിമ ആവശ്യപ്പെടുന്നതനുസരിച്ച് താരങ്ങള്‍ ഗെറ്റപ്പ് മാറ്റും. മോസായിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിലാണ് ആസിഫിനെ ഒടുവില്‍ വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ കണ്ടത്. അതില്‍ നിന്ന് തീര്‍ത്തും മാറിയാണ് ഇനി താരത്തിന്റെ വരവ്.
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന 'സപ്തമശ്രീ തസ്‌കരാ' എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മറ്റൊരു പുതിയ ഗെറ്റപ്പിലെത്തുന്നത്. ചിത്രത്തില്‍ ആസിഫിന്റെ ഗോറ്റപ്പോടുകൂടിയ പോസ്റ്റര്‍ പുറത്തിറക്കി.

ഏഴു കള്ളന്മാരുടെ കഥപറയുന്ന ചിത്രത്തില്‍ അവരില്‍ ഒരു കള്ളനാണ് ആസിഫും. ഐശ്വര്യമുള്ള ഏഴ് കള്ളന്മാര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആസിഫിനെ കൂടാതെ പൃഥ്വിരാജും ശ്രീനാഥ് ഭാസിയും നെടുമുടി വേണുവും കള്ളന്മാരായി എത്തുന്നു.
നൈല ഉഷയാണ് നായിക. സനുഷയാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുത്. ഇവരെ കൂടാതെ വേറെയും രണ്ട് നായികമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റക്‌സ് വിജയന്റേതാണ് സംഗീതം.
അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്ത് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും ഷാജി നടേശനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ്. ഓഷ്യന്‍സ് എലവന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് ചിത്രവുമായി സപ്തമ.ശ്രീ തസ്‌കരായ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്തില്‍ ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications