For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നസ്‌റിയയുടെയും ഫഹദിന്റെയും ബാംഗ്ലൂര്‍ ഡെയ്‌സ്

  By Aswathi
  |

  പുതുമുഖങ്ങളെ അണിനിരത്തി അഞ്ചലി മേനോന്‍ ഒരു ചിത്രം സവിധാനം ചെയ്യുന്നു എന്ന് കേട്ടതോടെ ശ്രദ്ധിപ്പെട്ടെങ്കിലും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയത് ഫഹദ് ഫാസില്‍ നസ്‌റിയ നസീം വിവാഹം തീരുമാനിച്ചതോടെയാണ്.

  ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഫാസില്‍ പുറത്തുവിട്ടത്. പിന്നെ സംസാരും ഇരുവരും ഒരുമിച്ച് ആദ്യമായി ചെയ്യുന്ന ചിത്രത്തെ കുറിച്ചായി. ഫഹദിന്റെ കാമുകിയാണോ ചിത്രത്തില്‍ നസ്‌റിയ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അഞ്ജലി രഹസ്യമായി വച്ചു.

  ഇപ്പോഴിതാ വീണ്ടും നസ്‌റിയ നസീം - ഫഹദ് ഫാസില്‍ ജോഡികളുടെ ഒത്തു ചേരല്‍ മുതലെടുത്ത് ചിത്രത്തിന്റെ അടുത്ത സ്‌റ്റെപ്പും. ചിത്രീകരണം പൂര്‍ത്തിയാക്കിയ ബാംഗ്ലൂര്‍ ഡെയിസിന്റെ ആദ്യ പോസ്റ്ററില്‍ നസ്‌റിയ നസീമും ഫഹദ് ഫാസിലുമാണ് താരങ്ങള്‍. അതുകൊണ്ട് തന്നെ പോസ്റ്ററിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്.

  ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്‌റിയ നസീമും ഒരുമിച്ചിരിക്കുന്നതാണ് മറ്റൊരു പോസ്റ്റര്‍. ഇവരെ കൂടാതെ ഇഷ തല്‍വാര്‍, നിത്യാ മേനോന്‍ പാര്‍വതി തുടങ്ങിയവരും ഈ യങ് മൂവിയില്‍ അഭിനയിക്കുന്നുണ്ട്.

  bangalore-days-2

  ഒരു പഴയ തറവാട്ടി സഹോദരീ സഹോദരന്മാരുടെ മക്കളാണ് ദുല്‍ഖറും നിവിനും നസ്‌റിയയും. പഠിത്തതിന് ശേഷം ജോലികിട്ടി മൂവരും ബാംഗ്ലൂരിലെക്കു പറക്കുന്നു. അടുച്ചുപൊളിച്ചുള്ള ഇവരുടെ ബാംഗ്ലൂര്‍ ഡെയ്‌സിലേക്ക് ഫഹദും നിത്യാ മേനോനും കടന്നു വരുന്നതോടെയാണ് കഥാഗതി മാറുന്നത്.

  മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അഞ്ജലി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയതും. എറണാകുളം, പോണ്ടിച്ചേരി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

  English summary
  The movie Bangalore Days, directed by Anjali Menon, rose to popularity after the engagement of Fahad Fazil and Nazriya Menon. They play a couple in this movie too and apparently, the movie became the talk of the town from then. Now, they have released theater cards of the movie of the two.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more