മുന്നറിയിപ്പ്; മമ്മൂട്ടിക്കും നരച്ചു
നരയാണ് ഇപ്പോള്‍ താരം. അജിത്ത്, മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരുടെയെല്ലാം സ്റ്റൈല്‍ ഇപ്പോള്‍ നരച്ച മുടിയാണ്. മങ്കാത്തയ്ക്ക് ശേഷം വന്ന ചിത്രങ്ങളിലെല്ലാം തലയ്ക്ക് മുടി നരച്ചിട്ടുണ്ടായിരുന്നു. ജില്ലയിക്ക് ശേഷം ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മിസ്റ്റര്‍ ഫ്രോഡിലും ഗ്രാന്റ് മാസ്റ്ററിലും മോഹന്‍ലാലിനും നര. ഇവരുടെയത്ര പ്രായമൊന്നുമായില്ലെങ്കിലും സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിയ്ക്കും നരയാണ്.
സയലന്റ്‌സ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി മുടിയല്പം നരപ്പിച്ചത്. അതത്ര കാണാന്‍ മാത്രമൊന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും നല്ലവണ്ണം നരച്ചിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ആദ്യ ഗെറ്റപ്പ് പുറത്തുവിട്ടു.

ദയ എന്ന ചിത്രത്തിന് ശേഷം ഛായാഗ്രഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായിക. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരാളായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയെ കുറിച്ചെഴുതാനെത്തുന്ന പത്രപ്രവര്‍ത്തകയാണ് അപര്‍ണ ഗോപിനാഥ്. മുന്നറിയില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ അത് പിന്നീട് തിരുത്തി.
സംവിധായകന്‍ രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് മുന്നറിയിപ്പ് നിര്‍മിക്കുന്നത്. ആര്‍ ഉണ്ണി തിരക്കഥയൈഴുതുന്നു. മമ്മൂട്ടിയെയും അപര്‍ണ ഗോപിനാഥിനെയും കൂടാതെ പ്രതാപ് പോത്തന്‍, നെടുമുടി വേണു, ശശി കുമാര്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications