പൃഥ്വിയുടെ ടമാര്‍ പടാര്‍ ലുക്ക്
സെവന്‍ത് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും പൊലീസിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ടമാര്‍ പടാര്‍. ചിത്രത്തില്‍ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ലുക്ക് ആരാധകരെ കാണിച്ചത്.
ഇതിന് മുമ്പിറങ്ങിയ സെവന്‍ത് ഡേയില്‍ മുടിയല്‍പം നരപ്പിച്ചിരുന്നെങ്കിലും പ്രായം തോന്നിച്ചിരുന്നില്ല. എന്നാല്‍ ഠമാര്‍ പഠാറില്‍ തടിയല്‍പം കൂട്ടി ഗൗരവമുള്ള മുഖത്തോടെയാണ് പൃഥ്വിയെത്തുന്നത്. ഈ ഗെറ്റപ്പിന് പ്രായവും അല്പം മതിക്കുന്നുണ്ട്.

ദിലീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൗരന്‍ എന്ന എസ് പിയായാണ് പൃഥ്വിയെത്തുന്നത്. പൃഥ്വിയ്ക്ക പുറമെ ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
സ്വന്തം പേരിലെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ കൊന്ന് ഒളിവില്‍ പോയ സുകുമാരക്കുറുപ്പെന്ന കേരള ചരിത്രത്തിലെ കുപ്രസിദ്ധനായ കൊലയാളിയെ അന്വേഷിച്ചിറങ്ങുന്ന പൊലീസുകാരനാണ് പൃഥ്വി.
രാജ പുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിപാലാണ്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ആല്‍ബിയാണ് ടമാര്‍ പടാറിന് വേണ്ടിയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നത്.


Click it and Unblock the Notifications











