വിവാഹത്തിന് ശേഷമുള്ള റിമയുടെ ആദ്യത്തെ ഫോട്ടോഷൂട്ട്
മറ്റ് മലയാള നടിമാരെപ്പോലെ റിമയും വിവാഹത്തോടെ ഒതുങ്ങിക്കൂടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സുന്ദരമായ ദാമ്പത്ത്യത്തിനിടയിലും ഫോട്ടോഷൂട്ടിനും തന്റെ ഫേസ്ബുക്ക് കൂട്ടുകാരുമായി സംവദിക്കാനുമെല്ലാം റിമ സമയം കണ്ടെത്തുന്നുണ്ട്. വിവാഹ ശേഷമുള്ള തന്റെ ആദ്യ ഫോട്ടോ ഷൂട്ടിനെ കുറിച്ച് റിമ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
വനിതയുടെ കവര്‍ച്ചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. വിവാഹ ശേഷമുള്ള ആദ്യത്തെ ഫോട്ടോ ഷൂട്ട് വനിതയ്ക്ക് വേണ്ടിയായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം, എന്റെ ആദ്യത്തെ ഫോട്ടോ ഷൂട്ട് 2008ല്‍ വനിതയ്ക്ക് വേണ്ടിയായിരുന്നു.

വീണ്ടും തന്നെ ക്ഷണിച്ചതിന് എഡിറ്റര്‍ മാധവന്‍ ചേട്ടനോടും അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വിജീഷിനോടും റിമ ഫേസ്ബുക്കിലൂടെ നന്ദിയറിയിച്ചു. എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ആഫ്രക്കയിലെ യാത്രകാളെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍.
അബ്രഡ് ഷൈനാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തന്നെ സുന്ദരിയാക്കിയതിന് മേക്കപ്പ് മാന്‍ അനിഷ് അന്‍സാറിനും റിമ നന്ദി പറഞ്ഞിട്ടുണ്ട്. കവര്‍ച്ചിത്രത്തിലുള്ള തന്റെ ഫോട്ടോ ഗുണകരമായ ഫലം ഉണ്ടാക്കുമെന്ന പ്രതീക്ഷയും റിമ പ്രകടിപ്പിച്ചു.


Click it and Unblock the Notifications











