ദേ സമാന്തയുടെ കാലിന് പൂട്ടിട്ടിരിക്കുന്നു
നടിമാരുടെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളും ഫാഷനും എന്നും വാര്‍ത്തയാണ്. മുടിയില്‍ തേക്കുന്ന ഹെയര്‍കളര്‍ മുതല്‍ കാലിന്റെ നഖത്തിലിടുന്ന നെയില്‍ പോളീഷുവരെ ചിലര്‍ ശ്രദ്ധിച്ചുകളയും. അങ്ങനെ തെന്നിന്ത്യയില്‍ ഇപ്പോള്‍ മിന്നി നില്‍ക്കുന്ന സമാന്തയെ അടിമുടി നിരീക്ഷിച്ചപ്പോഴാണ് ആ കാഴ്ച കണ്ടത്.
താഴെ കാണുന്ന ചിത്രത്തില്‍ സമാന്തയെ ഒന്ന് സൂക്ഷിച്ചു നോക്കൂ. കാലിലെ ചെരുപ്പിന് ദേ ഒരു പൂട്ട്. നാട്ടില്‍ പീഡനം കൂടുമ്പോള്‍ സ്ത്രീകള്‍ പൂട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ നടി അത് പ്രാവര്‍ത്തികമാക്കിയത് കാണുന്നത്.

എആന്‍ മുകുഗദോസ് സംവിധാനം ചെയ്ത 'കത്തി' ഹിറ്റായതോടെ സമാന്തയ്ക്കും തമിഴില്‍ നല്ല പേര് വീണിരിക്കുകയാണ്. സൂര്യക്കൊപ്പം അഭിനയിച്ച 'അഞ്ചാന്‍' പരാജയമായിരുന്നെങ്കിലും കത്തി പ്രതീക്ഷിച്ചതിനും മുകളിലാണ്. ചിത്രത്തില്‍ സമാന്തയ്ക്ക് കാര്യമായ റോളൊന്നുമില്ലായിരുന്നെങ്കിലും കത്തിയുടെ വിജയാഘോഷത്തില്‍ സമാന്തയ്ക്കും പങ്കുണ്ടെന്നത് നിഷേധിക്കാനാവില്ല.
ഇപ്പോള്‍ താരത്തിന് തമിഴില്‍ തിരക്കുകൂടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അതേ വശം സമാന്ത അഭിനയം നിര്‍ത്തുകയാണെന്നും കേള്‍ക്കുന്നു. സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായ സമാന്ത അധികം വൈകാതെ വിവാഹിതയാകുമെന്നാണ് കോടമ്പക്കത്തുനിന്ന് വരുന്ന വാര്‍ത്തകള്‍.


Click it and Unblock the Notifications











