മോഹന്‍ലാലിന്റെ ലൈഫിലെ വലിയ റിസ്‌ക് ഭാര്യയോ?
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 'ദ ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ് ലൈഫ്... ഹിസ് വൈഫ്' എന്നാണ് ക്യാപ്ഷന്‍.
അമല പോളാണ് ചിത്രത്തിലെ നായിക. റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അമല പോളിനെയും മോഹന്‍ലാലിനെയും താരജോഡികളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമെന്ന തരത്തിലാണ് തുടക്കം മുതല്‍ സിനിമ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി ശ്രദ്ധേയനായ സുരേഷ് നായരാണ് ലൈല ഓ ലൈലയ്ക്ക് തിരക്കഥയെഴുതിയത്. സ്വതവേ 60-90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതാണ് പതിവ്. എന്നാല്‍ ലൈല ഓ ലൈലയെ സംബന്ധിച്ച് മൂന്ന് ഷെഡ്യൂളുകളിലായി ഏഴ് മാസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫൈന്‍കട്ട് എന്റര്‍ടൈന്‍മെന്റിന്ഡറെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജോയ് ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
സത്യരാജ്, രാഹുല്‍ ദേവ്, ജോയ് മാത്യു, അശ്വിന്‍ മാത്യു, വിജയ് മേനോന്‍, കിരണ്‍ രാജ്, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി രമ്യ നമ്പീശനും അഭിനയിക്കുന്നു. എസ് ലോകനാഥ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഏപ്രില്‍ 30 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications