»   » 86 പുതുമുഖങ്ങളെ അണിനിരത്തി ചെമ്പന്‍ വിനോദും ലിജോ ജോസും!

86 പുതുമുഖങ്ങളെ അണിനിരത്തി ചെമ്പന്‍ വിനോദും ലിജോ ജോസും!

Posted By: Sanviya
Subscribe to Filmibeat Malayalam

ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതാണ്. 'അങ്കമാലി ഡയറീസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രത്തില്‍ 86 പുതമുഖങ്ങള്‍ അണിനിരക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ചെമ്പന്‍ വിനോദ് തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യപ്പെട്ടുക്കൊണ്ട് പോസ്റ്റിട്ടിരുന്നു.

ഡബിള്‍ ബാരലിന് ശേഷം

ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അങ്കമാലി ഡയറീസ്.

ചിത്രീകരണം

ഒക്ടോബറില്‍ രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

നിര്‍മാണം

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Chemban, Lijo’s next to have 86 new faces.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam