ആദ്യ വിവാഹത്തില്‍ എനിക്കൊരു മകനുണ്ടെന്ന് ചെമ്പന്‍ വിനോദ്! മുന്‍ഭാര്യയെ വിളിക്കാറുണ്ടെന്നും താരം

സ്‌ക്രീനിലെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. വിവാഹവും വിവാഹമോചനവും മക്കളുടെ വിശേഷങ്ങളുമെല്ലാം വൈറലായി മാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ചെമ്പന്‍ വിനോദ് ജോസ്. അടുത്തിടെയായിരുന്നു താരം പുനര്‍വിവാഹിതയായത്. മറിയവും ചെമ്പന്‍ വിനോദും തമ്മിലുള്ള പ്രായവ്യത്യാസത്തെ വിമര്‍ശിച്ച് ചിലരെത്തിയിരുന്നു.

ലോക് ഡൗണ്‍ സമയമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു വിവാഹ വിശേഷം പങ്കുവെച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നത്. ചെമ്പന്‍ വിനോദ് വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വാര്‍ത്ത വൈറലായി മാറിയിരുന്നെങ്കിലും അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ മകനെ വേദനിപ്പിക്കരുത് എന്നാഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

 ചെമ്പന്‍ വിനോദിന്റെ വിവാഹം

ചെമ്പന്‍ വിനോദിന്റെ വിവാഹം

അടുത്തിടെയായിരുന്നു ചെമ്പന്‍ വിനോദ് ജോസ് പുനര്‍വിവാഹിതനായത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയായിരുന്നു വിവാഹ വാര്‍ത്ത പങ്കുവെച്ചത്. കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായാണ് ഇവരുടെ വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സുഹൃത്തുക്കളെല്ലാം ഇവര്‍ക്ക് ആശംസയും നേര്‍ന്നിരുന്നു.

അമ്മയ്ക്കൊപ്പം അമേരിക്കയില്‍

അമ്മയ്ക്കൊപ്പം അമേരിക്കയില്‍

നിയമപരമായി വിവാഹം മോചനം നേടിയ ആളാണ് ഞാന്‍, ആ ബന്ധത്തില്‍ എനിക്കൊരു മകനുണ്ട്. ജോണ്‍ ക്രിസ് ചെമ്പന്‍. അവനിപ്പോള്‍ പന്ത്രണ്ട് വയസ്സായി. മകന്‍ അവന്റെ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ്. ഡിവോഴ്സ് എന്താണെന്നും വേര്‍പിരിഞ്ഞു ജീവിക്കല്‍ എന്താണെന്നുമൊക്കെ അവന്‍ മനസ്സിലാക്കുന്നുണ്ടാകും. എന്റെ വിവാഹം ഉള്‍പ്പടെയുള്ള കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലെ കഥകള്‍ അവനെ വിഷമിപ്പിക്കരുതെന്നുണ്ട്.

മിണ്ടാറുണ്ട്

മിണ്ടാറുണ്ട്

നേരില്‍ കാണുമ്പോള്‍ കാര്യങ്ങളെല്ലാം ഞാന്‍ അവനോട് പറയും. അവന്റെ അമ്മയുമായി ഞാന്‍ സംസാരിക്കാറുണ്ട്. കണ്ടാല്‍ മിണ്ടാത്ത അവസ്ഥയിലൊന്നുമല്ല ഞങ്ങളിരുവരും. ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്. വീഡിയോ കോളില്‍ കാണാറുണ്ട്. ഞങ്ങള്‍ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു മുന്നോട്ട് പോകുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹമോചനത്തെക്കുറിച്ചോ ആദ്യഭാര്യയെക്കുറിച്ചോയൊന്നും മുന്‍പ് അദ്ദേഹം തുറന്നുപറഞ്ഞിരുന്നില്ല.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഒരുവിഭാഗം എത്തിയിരുന്നു. അത്തരക്കാര്‍ക്ക് ചുട്ടമറുപടികളുമായി ആരാധകരും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള പോസ്റ്റുകളും പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ഇതാദ്യമായാണ് അദ്ദേഹം മറുപടി നല്‍കിയത്. മകനെക്കുറിച്ചും മുന്‍ഭാര്യയെക്കുറിച്ചുമൊക്കെ അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X