മറിയവും ചെമ്പനും ഒരുപാട് സന്തോഷിച്ച ദിനം! ഭാര്യയ്‌ക്കൊപ്പം പുതിയ സന്തോഷം ആഘോഷിച്ചു! ചിത്രം വൈറല്‍

ചെമ്പന്‍ വിനോദും മറിയവും വിവാഹിതരായത് അടുത്തിടെയായിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം നടന്നത്. മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പന്‍ വിനോദായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയത്. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രായവ്യത്യാസത്തെക്കുറിച്ച് വിമര്‍ശിച്ചായിരുന്നു ഒരുവിഭാഗം എത്തിയത്. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കി ഇരുവരും എത്തിയിരുന്നു.

സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചെമ്പന്‍ വിനോദ് വാചാലനായിരുന്നു. മറിയത്തിന്റെ വരവിന് ശേഷമുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. പുതിയ വീട്ടിലേക്ക് മാറിയതിനെക്കുറിച്ച് പറഞ്ഞായിരുന്നു ഇടയ്ക്ക് താരമെത്തിയത്. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള പോസ്റ്റും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

25 കാരിയായ മറിയം തോമസുമായുള്ള വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചെമ്പന്‍ വിനോദ് എത്തിയിരുന്നു. പ്രായവ്യത്യാസമൊന്നും ഒരുതരത്തിലും തങ്ങളെ ബാധിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളയാളാണ് മറിയം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് മോശമാണെന്നുമായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്. തന്റെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി മറിയവും എത്തിയിരുന്നു.

Chemban Vinod Jose

Recommended Video

Mammootty's new look goes viral in social media

മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെയാണ് പങ്കാളിയായി ലഭിച്ചത്. പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്.

വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹ ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X