വിവാഹത്തിന് ശേഷമുള്ള പുതിയ സന്തോഷം പങ്കിട്ട് ചെമ്പന്‍ വിനോദ്! വീഡിയോ വൈറല്‍! ആശംസയുമായി താരങ്ങള്‍

വ്യത്യസ്തമായ അഭിനയ ശൈലിയുമായെത്തിയ താരമാണ് ചെമ്പന്‍ വിനോദ്. വില്ലനായും നായകനായുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് താരം. ഏത് കഥാപാത്രത്തിലും തന്റേതായ കൈയ്യൊപ്പ് ചേര്‍ത്താണ് അദ്ദേഹം മുന്നേറുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

പുതിയ വീട് സ്വന്തമാക്കിയതിനെക്കുറിച്ചായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന വ്യൂ ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, മാളവിക മേനോന്‍, സുധി കോപ്പ തുടങ്ങി നിരവധി പേരാണ് ചെമ്പന്റെ പുതിയ വീഡിയോയ്ക്ക് കീഴില്‍ സ്‌നേഹം അറിയിച്ച് എത്തിയിട്ടുള്ളത്. അടുത്തിടെയായിരുന്നു ചെമ്പന്‍ വിനോദ് ജോസിന്റെ രണ്ടാം വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു കൂടുതല്‍ പേരും വിമര്‍ശിച്ചത്.

Chemban Vinod

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

ഡോക്ടറായ മറിയം തോമസ് 25 കാരിയാണെന്നും ഇത്രയും ചെറിയ പെണ്‍കുട്ടിയെയാണോ അദ്ദേഹം ജീവിതസഖിയാക്കിയതെന്നായിരുന്നു വിമര്‍ശനം. പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു. അതൊന്നും തങ്ങളുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും സന്തോഷകരമായ കുടുംബജീവിതമാണ് തങ്ങള്‍ നയിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് ചെമ്പന്‍ വിനോദിന്‍റെ വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറയുന്നു. അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണ്.

പ്രായവ്യത്യാസവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മറിയവും എത്തിയിരുന്നു. മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെയാണ് പങ്കാളിയായി ലഭിച്ചത്. പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദെന്നുമായിരുന്നു മറിയം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X