twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ വഴിതെറ്റിപ്പോവുമോ എന്ന പേടി അമ്മയ്ക്ക് ഇല്ലായിരുന്നു, അതിന് മുന്‍പ് വഴിതെറ്റിയവനായിരുന്നു

    By Midhun Raj
    |

    ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ചെമ്പന്‍ വിനോദ് ജോസ്. നായകന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ തുടര്‍ന്ന് മോളിവുഡില്‍ സജീവമാവുകയായിരുന്നു. നായകനായും വില്ലനായും സഹനടനായുമൊക്കെ ചെമ്പന്‍ വിനോദ് ഇന്‍ഡസ്ട്രിയില്‍ തിളങ്ങി. ആമേന്‍, സപ്തമശ്രീ തസ്‌കരഹ, ഇയ്യോബിന്‌റെ പുസ്തകം, പൊറിഞ്ചുമറിയം ജോസ് ഉള്‍പ്പെടെയുളള സിനിമകളാണ് ചെമ്പന്‍ വിനോദിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും നിര്‍മ്മാതാവായുമെല്ലാം തുടക്കം കുറിച്ചിരുന്നു നടന്‍.

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം

    അങ്കമാലി ഡയറീസ് ആണ് ചെമ്പന്‍ വിനോദിന്‌റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, തമാശ, ജല്ലിക്കട്ട്, ചുരുളി, ഭീമന്‌റെ വഴി തുടങ്ങിയ സിനിമകളില്‍ നിര്‍മ്മാണ പങ്കാളിയായും നടന്‍ എത്തി. അതേസമയം സിനിമാക്കാരനാവുന്നതില്‍ വീട്ടുകാര്‍ പിന്തുണച്ചിരുന്നോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെമ്പന്‍ വിനോദ് കുടുംബത്തെ കുറിച്ച് മനസുതുറന്നത്.

    എന്റെയമ്മയ്ക്ക് എന്തായാലും സിനിമേല്‍ വന്നിട്ട്

    എന്റെയമ്മയ്ക്ക് എന്തായാലും സിനിമേല്‍ വന്നിട്ട് ഞാന്‍ വഴിതെറ്റിപോകുമെന്നൊന്നും പേടിയുണ്ടാകാന്‍ സാധ്യതയില്ലായിരുന്നു എന്ന് നടന്‍ പറയുന്നു. കാരണം ഞാനതിന് കുറേക്കാലം മുന്‍പെ വഴിതെറ്റിയനായിരുന്നു. ഒരു ചിരിയോടെ ചെമ്പന്‍ വിനോദ് പറഞ്ഞു. അമ്മ എന്റെ എല്ലാ സിനിമയും കാണാറുണ്ട്. നന്നായിരുന്നു എന്നോ കുറച്ചുകൂടി കോമഡി വേണമായിരുന്നെടാ എന്നോ പറയും, ഇതുവരെ മോശമൊന്നും പറഞ്ഞിട്ടില്ല. നടന്‍ പറയുന്നു.

    ഏഴാം ക്ലാസ് മുതല്‍ ഒറ്റയ്ക്ക് സിനിമയ്ക്ക്

    ഏഴാം ക്ലാസ് മുതല്‍ ഒറ്റയ്ക്ക് സിനിമയ്ക്ക് പോകുമായിരുന്നു എന്നും ചെമ്പന്‍ പറഞ്ഞു. അങ്കമാലിയിലും ആലുവയിലുമൊക്കെ സിനിമ കാണാന്‍ പോയിരുന്നു. അങ്കമാലിയില്‍ സുഹൃത്തുക്കളുണ്ട്. പക്ഷേ അതിലുമധികം സുഹൃത്തുക്കള്‍ ബാംഗ്ലരൂവിലാണ്. പത്തിരുപത് കൊല്ലം ഞാന്‍ അവിടെ ആയിരുന്നു. പതിനേഴാമത്തെ വയസിലൊക്കെ ബാംഗളൂരൂവില്‍ പോയിട്ട് പിന്നെ തിരിച്ചുവരുന്നത് പതിരുപത് വര്‍ഷം കഴിഞ്ഞിട്ടാണ്.

    എന്റെയൊരു ക്യാരക്ടര്‍ ഫോര്‍മേഷനൊക്കെ

    എന്റെയൊരു ക്യാരക്ടര്‍ ഫോര്‍മേഷനൊക്കെ അവിടുന്നായിരുന്നു. ചെമ്പന്‍ വിനോദ് പറയുന്നു. സിനിമ ഒഴിച്ചുനിര്‍ത്തിയാല്‍ ചെമ്പന്‍ വിനോദ് പിന്നെ ആരാണെന്ന ചോദ്യത്തിന് സിനിമ മാറ്റിനിര്‍ത്തിയാല്‍ പിന്നെ യാത്ര ചെയ്യുക, കളളുകുടിക്കുക, നല്ല ഭക്ഷണം കഴിക്കുക അതൊക്കെ തന്നെയായിരുന്നു എന്ന് നടന്‍ പറഞ്ഞു. പണ്ടേ ശരീരം ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍.

    Recommended Video

    രജനികാന്തിന്‍റെ ദര്‍ബാറില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്ന് ചെമ്പന്‍ വിനോദ്
    മുഖം വെച്ചിട്ട് പ്രത്യേകിച്ച് ഇംപ്രസ് ആക്കാനൊന്നും

    മുഖം വെച്ചിട്ട് പ്രത്യേകിച്ച് ഇംപ്രസ് ആക്കാനൊന്നും പറ്റില്ലല്ലോ. ജിമ്മിലൊന്നും പോകാറില്ല. റെഗുലര്‍ എക്‌സര്‍സൈസ് എന്തെങ്കിലുമൊക്കെ ചെയ്യും. ഭക്ഷണവും കളളു കുടിയുമൊക്കെ ളളളതുകൊണ്ട് വ്യായാമം ശ്രദ്ധിക്കും അല്ലെങ്കില്‍ ബുദ്ധിമുട്ടാവില്ലെ. പാട്ടാണ് പിന്നെ എനിക്കിഷ്ടം. ഡ്രൈവ് ചെയ്യുമ്പോള്‍ പാട്ടുവെക്കും, രാവിലെ ഏഴുന്നേറ്റാല്‍ പാട്ടുവെക്കും. പാട്ട് കൂട്ടിനുണ്ട് ഗംഭീരമായിട്ടില്ലെങ്കിലും ചില്ലറ വായനൊക്കെയുണ്ട്, അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

    English summary
    chemban vinod reveals his interest on movies started from childhood and family support on career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X