ജോജുവിന്റെ പൊറിഞ്ചു മറിയം ജോസില്‍ ചെമ്പന്‍ വിനോദും! പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ജോസഫിനു ശേഷം ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഒരിടവേളയ്ക്കു ശേഷം സംവിധായകന്‍ ജോഷി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നൈല ഉഷയാണ് ചിത്രത്തില്‍ ജോജുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്.
ജോജുവിനെ കാണിച്ചുകൊണ്ടുളള പോസ്റ്ററിനു പിന്നാലെ നെെല ഉഷയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോജു ജോര്‍ജ്ജിനും നൈലയ്ക്കു പുറമെ ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നടന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ പുത്തന്‍പളളി ജോസ് എന്ന കഥാപാത്രമായിട്ടാണ് ചെമ്പന്‍ വിനോദ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഡേവിഡാണ് സിനിമ നിര്‍മ്മിക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു.
ജോസഫിനു പിന്നാലെ ഇത്തവണയും ഒരു ത്രില്ലര്‍ സിനിമയുമായിട്ടാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. മുന്‍പ് ജോഷിയുടെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജോജു അഭിനയിച്ചിരുന്നു. ലൈല ഒ ലൈല എന്ന സിനിമയ്ക്കു ശേഷമാണ് ജോഷി തന്റെ പുതിയ സിനിമയുമായി എത്തുന്നത്.


Click it and Unblock the Notifications