For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജനികാന്തിന്‍റെ ദര്‍ബാറില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്ന് ചെമ്പന്‍ വിനോദ്! നടന്‍ പറഞ്ഞത് കാണൂ

  |
  ദർബാറിൽ വില്ലനായി ചെമ്പൻ എത്തുമോ?

  സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ചെമ്പന്‍ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനിലൂടെ തുടങ്ങിയ നടന്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തില്‍ മുന്നേറുന്നത്. അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തായുളള തുടക്കവും നടന്‍ ഗംഭീരമാക്കിയിരുന്നു. അടുത്തിടെ ഈമയൗവിലെ പ്രകടനത്തിന് ഇന്ത്യന്‍ പനോരമയിലും അംഗീകരിക്കപ്പെട്ടതോടെ താരത്തിന് വീണ്ടും തിരക്കേറിയിരുന്നു.

  രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ!! ട്വൽത്ത് സി...

  രജനീകാന്ത് ചിത്രം ദര്‍ബാറില്‍ ചെമ്പന്‍ വിനോദും അഭിനയിക്കുന്നുണ്ടെന്ന തരത്തില്‍ അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഗോലി സോഡ 2 എന്ന സിനിമയ്ക്ക് ശേഷം നടന്‍ വീണ്ടും തമിഴിലേക്ക് എത്തുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. രജനീകാന്തിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഒടുവില്‍ ചെമ്പന്‍ വിനോദ് തന്നെ എത്തിയിരുന്നു.

  ദര്‍ബാര്‍ എന്ന ചിത്രം

  ദര്‍ബാര്‍ എന്ന ചിത്രം

  ഏര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന രജനിയുടെ എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. സിനിമയുടെ ഷൂട്ടിംഗിന് അടുത്തിടെ മുംബൈയിലായിരുന്നു തുടക്കമായത്. പേട്ട എന്ന ചിത്രത്തിനു ശേഷമാണ് തലൈവരുടെ പുതിയ സിനിമയൊരുങ്ങുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രജനിക്കും നയന്‍സിനുമൊപ്പം ചെമ്പന്‍ വിനോദും ദര്‍ബാറില്‍ എത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

  സത്യാവസ്ഥ വെളിപ്പെടുത്തി താരം

  സത്യാവസ്ഥ വെളിപ്പെടുത്തി താരം

  ഇതുസംബന്ധിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. എല്ലാവരും നടന്‍ ദര്‍ബാറില്‍ എത്തുമെന്ന കാര്യം ഉറപ്പിച്ച സമയത്താണ് സത്യാവസ്ഥ വെളിപ്പെടുത്തി
  ചെമ്പന്‍ വിനോദ് തന്നെ എത്തിയിരുന്നത്. ഈ വാര്‍ത്ത സത്യമല്ലെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്. ദര്‍ബാറിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ പോകുമെന്നും ചെമ്പന്‍ വിനോദ് പറയുന്നു. ഒരു ഓണ്‍ലെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

  ദര്‍ബാറിന്റെ ഒരു പോസ്റ്റര്‍

  ദര്‍ബാറിന്റെ ഒരു പോസ്റ്റര്‍

  ഈ വാര്‍ത്ത എവിടെ നിന്നു വന്നതാണെന്ന് എനിക്ക് അറിയില്ലെന്ന് ചെമ്പന്‍ വിനോദ് പറയുന്നു. പലരും വിളിക്കുന്നുണ്ട്. ഞാനും ഈ രജനി ചിത്രത്തിനായി കട്ട വെയിറ്റിങിലാണ്. ദര്‍ബാറിന്റെ ഒരു പോസ്റ്റര്‍ കുറച്ച് ദിവസം മുന്‍പ് ഷെയര്‍ ചെയ്തിരുന്നു. അത് പിന്നീട് ഫാന്‍മേയ്ഡ് പോസ്റ്റര്‍ ആണെന്ന കണ്ട് ഞാന്‍ ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്തതുമാണ്. ഇതാണ് ദര്‍ബാര്‍ എന്ന സിനിമയുമായി എനിക്ക് ബന്ധം.

  എന്നെയാരും ആ സിനിമയിലേക്ക് വിളിച്ചിട്ടില്ല

  എന്നെയാരും ആ സിനിമയിലേക്ക് വിളിച്ചിട്ടില്ല

  ഇതുവരെ എന്നെയാരും ആ സിനിമയിലേക്ക് വിളിച്ചിട്ടില്ല. പക്ഷേ വിളിച്ചാല്‍ അപ്പോ ഇറങ്ങാന്‍ റെഡിയായിരിക്കുകയാണ്. ഏതായാലും ഈ വാര്‍ത്ത നേരാകാന്‍ സെന്റ് ജോര്‍ജ്ജ് പള്ളിപ്പോയി മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ്. ചെമ്പന്‍ വിനോദ് ജോസ് അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

  പോലീസ് ഓഫീസറായി എത്തുന്ന ചിത്രം

  പോലീസ് ഓഫീസറായി എത്തുന്ന ചിത്രം

  അതേസമയം രജനീകാന്ത് വീണ്ടും പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. വിജയുടെ സര്‍ക്കാരിനു ശേഷമാണ് ഏആര്‍ മുരുകദോസ് പുതിയ സിനിമയുമായി എത്തുന്നത്. യോഗി ബാബു,നിവേദ തോമസ് തുടങ്ങിയവരും ദര്‍ബാറില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ രജനി ചിത്രത്തിന്റെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

  പാകിസ്ഥാന്റെ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്! വിവാദ നായികയായി വീണ്ടും ബോളിവുഡ് ഐറ്റം ഗേള്‍

  ലാല്‍ ജോസും അപര്‍ണ ഗോപിനാഥും ഒന്നിക്കുന്ന ഒരു നക്ഷത്രമുളള ആകാശം! ആദ്യ ടീസര്‍ പുറത്ത്

  English summary
  chemban vinod says about darbar movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X