സിനിമയിൽ വരുന്നതിനു മുമ്പ് ജോഷി ചിത്രങ്ങളിലൂടെ കയ്യടി നേടി!! ആ കഥ വെളിപ്പെടുത്തി ചെമ്പൻ വിനോദ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ജോഷി. 2015 ൽ പുറത്തുവന്ന ലാലേട്ടൻ- അമല പോൾ ചിത്രത്തിനു ശേഷം ജോഷി ആക്ഷൻ പറയുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചെമ്പൻ വിനോദ്, ജോജു, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പുറത്തു വന്ന ഗാനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നിർവഹിച്ചത്. സൂപ്പർ താരങ്ങളില്ലാത്ത ആദ്യ ജോഷി ചിത്രമാണിത്. സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ താൻ ജോഷി ചിത്രങ്ങളിലൂടെ കയ്യടി വാങ്ങുമായിരുന്നു എന്ന് ചെമ്പൻ വിനോദ് ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

 ലഭിച്ചത്  മഹാഭാഗ്യം

ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ മഹാ ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് ചെമ്പൻ വിനോദ് പറഞ്ഞു.‌ ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

ലഭിച്ച  കയ്യടി

താൻ പണ്ട് മുതൽ തന്നെ ജോഷി ചിത്രങ്ങളിലൂടെ കയ്യടി വാങ്ങാറുണ്ടായിരുന്നുവെന്ന ചെമ്പൻ വിനോദ് ട്രെയിലർ ലോഞ്ചിൽ പറഞ്ഞു. താൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത ജോഷി ചിത്രങ്ങൾ കാണാൻ പോകുമായിരുന്നു. ശേഷം സിനിമയുടെ കഥ പറഞ്ഞ് സ്കൂളിലെ മറ്റ് കൂട്ടികളുടെ കയ്യ‌ടി നേടുമായിരുന്നുവെന്നും ട്രെയിലർ ലോഞ്ചിൽ ചെമ്പൻ വിനോദ് പറഞ്ഞു. ഇത്രയും വലിയ മാസ്റ്ററിനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിന്റെ നന്ദിയും താരം അറിയിക്കുന്നുണ്ട്.

 ചിത്രം  ചെതറും

ജോഷി സാറിന്റെ ചിത്രങ്ങൾ കണ്ട് ത്രില്ലടിച്ച് സിനിമയിൽ വന്ന ആളാണ് താൻ. ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഞങ്ങൾ മൂന്ന് പേർ അഭിനയിക്കുകയാണ്. എന്തായാലും ഈ ചിത്രം ശൂപ്പർ ഹിറ്റാവുമെന്ന് ഉറപ്പിച്ച് പറയുകയാണ് ജോജു. ഇത് തങ്ങളുടെ ഉറപ്പല്ല. ജോഷി സാറിന്റെ ഉറപ്പാണെന്നും ട്രെയിലർ ലോഞ്ചിൽ ജോജു പറഞ്ഞിരുന്നു . അത്രയും ഐറ്റം ചിത്രത്തിലുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

 തിലകനിൽ കണ്ടത്

മലയാള സിനിമയിൽ പകരം വയ്ക്കാനാവാത്ത അഭിനയപ്രതിഭയാണ് തിലകൻ. അദ്ദേഹത്തിൽ കണ്ട് പ്രതിഭ തനിക്ക് ചെമ്പന്‍ വിനോദില്‍ കാണാന്‍ സാധിച്ചുവെന്നാണ് ജോഷി നേരത്തെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെമ്പൻ വിനോദ് മികച്ച നടനാണെന്നും ഒരു സിനിമ ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ചിത്രത്തിൽ അഭിനയിക്കുകയുള്ളൂ. ഇതൊരു നല്ല നടന്റെ ലക്ഷണമാണെന്നും അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

 ജോജു എന്ന  നടൻ

ജോഷിയുടെ പഴയ ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളിൽ ജോജു ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. ജോജുവിനെ ആദ്യം ശ്രദ്ധിക്കുന്നത് ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം സെവൻസിലേയ്ക്ക് വിളിച്ചു. ജോസഫ് കണ്ടതോടെ അയാൾ ഒരുപാട് റെഞ്ചുളള നല്ല നടനാണെന്ന് മനസ്സിലായെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഷി പറഞ്ഞു.

സൂപ്പർ  താരങ്ങളില്ലാത്ത  ജോഷി ചിത്രം

ജോഷിയുടെ 40 വർഷം നീണ്ട സിനിമ ജീവിതത്തിൽ സൂപ്പർ താരങ്ങളില്ലാതെ എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. കോമഡി, ആക്ഷൻ എന്നിങ്ങനെ ഒരു സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർന്ന ചിത്രമാണിത്.. കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജ് എത്തുമ്പോൾ പുത്തൻപള്ളി ജോസായി ചെമ്പൻ വിനോദും നൈല ഉഷ ആലപ്പാട്ട് മറിയമായും എത്തുന്നു. ജോസഫിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ലൂസിഫറാണ് നൈല ഉഷയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം കരിയറിൽ ജോഷി ചിത്രങ്ങൾ വൻ ഹിറ്റ് സമ്മാനിച്ചിട്ടുണ്ട്.ടൊവിനോ തിരക്കിലാണ്!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X