ചെമ്പന്‍ വിനോദിന്‍റെ കുടുംബത്തില്‍ നിന്നൊരു സന്തോഷവാര്‍ത്ത, ആശംസയുമായി ആരാധകര്‍
പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് ചെമ്പന്‍ വിനോദ് എത്താറുള്ളത്. കഥാപാത്രങ്ങളിലുള്ള വ്യത്യസ്തത അദ്ദേഹത്തെ പ്രധാന പ്രത്യേകതകളിലൊന്നാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും തിരക്കഥയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. നായകനെന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളും വില്ലത്തരവുമെല്ലാം ഒരുപോലെ വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചെമ്പന്‍ വിനോദ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചെമ്പന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്ക് എത്തുകയാണ്. സഹോദരനായ ഉല്ലാസ് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചായിരുന്നു ചെമ്പന്‍ വിനോദ് എത്തിയത്. അഭിനേതാവ് കൂടിയാണ് ചെമ്പന്‍ ഉല്ലാസ്. പാമ്പിച്ചി എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. ബ്രോസ്‌കി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയിലൊരുങ്ങിയ അങ്കമാലി ഡയറീസില്‍ സഹോദരനായ ഉല്ലാസും അഭിനയിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയായിരുന്നു അങ്കമാലി ഡയറീസിന് ലഭിച്ചത്.
നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണ്‍ സമയത്തായിരുന്നു ചെമ്പന്‍ വിനോദ് വിവാഹിതനായത്. വിവാഹത്തിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് ശേഷമായാണ് വിവാദങ്ങളും ഉയര്‍ന്നുവന്നത്.

ഭാര്യയും ചെമ്പനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു ചിലരുടെ വിമര്‍ശനം.ഭാര്യയും ചെമ്പനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു ചിലരുടെ വിമര്‍ശനം. പ്രായവ്യത്യാസമൊന്നും ഒരുതരത്തിലും ഞങ്ങളെ ബാധിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. തീരുമാനമെടുക്കാനുള്ള പ്രാപ്തിയുമുണ്ട്. ഇതേക്കുറിച്ച് പ്രതികരിച്ച് മറിയവും എത്തിയിരുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് മോശമാണെന്നും താരം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമായാണ് അദ്ദേഹം പുതിയ വീട് സ്വന്തമാക്കിയതിനെക്കുറിച്ച് പറഞ്ഞെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിന് കീഴില്‍ താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായെത്തിയിരുന്നു.


Click it and Unblock the Notifications











