പേര് ശിഖാമണി, ഇതു കലുക്കും ചെമ്പന്‍ വിനോദ് ജോസിന്റെ ശിഖാമണി ട്രെയിലര്‍
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഹീറോ എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിഖാമണി. ചെമ്പന്‍ വിനോദ് ജോസും മൃദുല മുരളിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഔദ്യോഗിക ട്രെയിലറിനൊപ്പം 2ഡി ആനിമേഷന്‍ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമവും അവിടുത്തെ രസകരമായ സംഭവങ്ങളുമാണ് ചിത്രം.

ടൈറ്റില്‍ കഥാപാത്രമായ ശിഖാമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. മുകേഷ്, സായ് കുമാര്‍, സുനില്‍ സുഖദ, സുധീര്‍ കരമന, നോബി, ബാലാജി, മനുരാജ്, കോട്ടയം പ്രദീപ്, ഷാജു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീരാജ് സിനിമയുടെ ബാനറില്‍ കെകെ രാജഗോപാലാണ് ചിത്രം നിര്‍ച്ചിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രാഹണം. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...


Click it and Unblock the Notifications











