For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്', ന്യു ഇയറില്‍ പുതിയ പോസ്റ്റര്‍ പുറത്ത്

  |

  മിനി സ്‌ക്രീനിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ അമ്പിളി എസ് രംഗന്‍ സംവിധാനം ചെയ്യുന്ന 'ഇടി മഴ കാറ്റ്' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്ററാണ് വന്നത്. ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു 'ഇടി മഴ കാറ്റ്. എന്നാല്‍ കൊവിഡ് 19 ന്റെ വരവില്‍ 12 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നില്‍ക്കെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഇടി മഴ കാറ്റിന്റെ ചിത്രീകരണം ഡിസംബറില്‍ പാലക്കാട് പുനരാരംഭിച്ചു. ജനുവരി പകുതിക്ക് ശേഷം ബംഗാള്‍ ഉള്‍പ്പെടെ 10 ദിവസങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാകുമെന്ന് സംവിധായകന്‍ അറിയിച്ചു.

  sreenathbhasi-chembanvinodjose

  സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് പറഞ്ഞു പോകുന്നത്. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയുടെ കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ശ്രീ അമല്‍ ആണ്. സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ രാജാമണി, ശരണ്‍ജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്.

  2019ലെ മികച്ച നായികക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ പ്രിയംവദ കൃഷ്ണന്‍, ബംഗാളി നടി പൂജ ദേബ്'. ബംഗാളി ആര്‍ട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവര്‍ത്തി, സന്തീപ് റോയ്, സുദീപ് തോ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവരെ കൂടാതെ അസീസ് നെടുമങ്ങാട്, ശേഖര്‍ മേനോന്‍, ഷാജു ശ്രീധര്‍, ഗീതി സംഗീത, ഉമ കെ.പി, അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍, ശിവദാസ് മട്ടന്നൂര്‍, കുമാര്‍ ദാസ്, ജസ്റ്റിന്‍ ഞാറക്കല്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമെ ബംഗാളില്‍ നിന്നും തിരഞ്ഞെടുത്ത അഭിനേതാക്കളെയും, നിരവധി തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളെയും അതോടൊപ്പം അതാത് ഗ്രാമങ്ങളിലെ നിവാസികളടക്കം 50 ല്‍ പരം ആര്‍ട്ടിസ്റ്റുകളെയും ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നു.

  ഫെബ്രുവരിയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചു. കോവിഡാനന്തര കാലത്ത് തിയറ്ററുകള്‍ തുറക്കുമ്പോള്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലും ശുഭ പ്രതീക്ഷയിലുമാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്: ജിഷ്ണ പുന്നക്കുളങ്ങര, സരീഗ് ബാലഗോപാലന്‍, ദനേഷ് കൃഷ്ണന്‍, അബ്ദുള്‍ ജലീല്‍ ,സുരേഷ് വി & വൈബ് ആര്‍ട്ട്സ് എന്നിവരാണ്.

  പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

  ഛായാഗ്രഹണം നീല്‍.ഡി.കുഞ്ഞ്. എഡിറ്റിംഗ് :മനോജ്, ഗാനരചന,സംഗീതം: ഗൗരി ലക്ഷ്മി, പഞ്ചാത്തല സംഗീതം ഗൗരി ലക്ഷ്മിയും ഗണേഷ് വെങ്കിട്ടരാമണിയും ചേര്‍ന്ന് നിര്‍വ്വഹിക്കും .കലാസംവിധാനം: ജയന്‍ കയോണ്‍സ്, സൗണ്ട് ഡിസൈന്‍ ജയദേവന്‍, മേക്കപ്പ് ആര്‍ ജെ വയനാട്, കോസ്റ്റ്യൂം ഡിസൈന്‍: രതീഷ് ചമവട്ടം സംഘട്ടനം: രാജശേഖരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട് അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ സി ബേബി. സഹസംവിധാനം : ഡോ.അരുണ്‍ ഗോപി, ബിന്‍ ബേബി, അഭിജിത്ത് പി.ആര്‍.

  പ്രൊജക്ട് ഡിസൈനര്‍ ബിജു റ്റി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: വിനീത് വിജയ്, പി. ആര്‍. ഒ. ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്. സ്റ്റില്‍സ്: സതീഷ് മേനോന്‍. ഡിസൈന്‍ :ഓള്‍ഡ് മങ്ക്, സെഞ്ച്വറി ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

  Read more about: chemban vinod
  English summary
  chemban vinod sreenath bhasi movie idimazhakattu movie poster released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X