»   » പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനൊപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി വൈറലാകുന്നു. പൃഥ്വിയുടെ പുതിയ ചിത്രമായ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ സെല്‍ഫിയാണിത്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ചെമ്പനും അവതരിപ്പിയ്ക്കുന്നുണ്ട്.

നേരത്തെ ടമാര്‍ പഠാര്‍, സപ്തമശ്രീ തസ്‌കര, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളില്‍ പൃഥ്വിയും ചെമ്പനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഡാർവിന്റെ പരിണാമത്തില്‍ വളരെ ചെറിയൊരു വേഷമാണ് ചെമ്പന്‍ ചെയ്യുന്നതെന്നാണ് സൂചന.

2010 ല്‍ അഭിനയ ജീവിതം തുടങ്ങി, അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയ ചെമ്പന്‍ വിനോദ് ജോസിന്റെ കരിയറിലൂടെ ഒന്ന് പോയി നോക്കാം, ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

ഇതാണ് ഡാർവിന്റെ പരിണാമത്തില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പൃഥ്വിയ്‌ക്കൊപ്പം നിന്നെടുത്ത ചെമ്പന്‍ വിനോദ് ജോസിന്റെ സെല്‍ഫി

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ 2010 ലാണ് ചെമ്പന്‍ വിനോദിന്റെ വെള്ളിത്തിരാ പ്രവേശം. ഇന്ദ്രജിത്തും തിലകനും ജഗതി ശ്രീകുമാറുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ശരവണ്‍ എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ അവതരിപ്പിച്ചത്.

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

പിന്നീട് കുഞ്ഞു കുഞ്ഞു വേഷങ്ങളിലൂടെ ചെമ്പന്‍ മുന്നോട്ട് വന്നു. 2011 ല്‍ പേരുപോലുമില്ലാത്ത കഥാപാത്രമായി സിറ്റി ഓഫ് ഗോഡില്‍ അഭിനയിച്ചു. 2012 ല്‍ റിലീസ് ചെയ്ത ഫ്രൈഡിയില്‍ ബോട്ട് ഡ്രൈവറുടെ വേഷത്തിലാണ് ചെമ്പന്‍ എത്തിയത്.

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

ഒരു വര്‍ഷത്തില്‍ ഒരു ചിത്രമെന്ന കണക്കെയായിരുന്നു ചെമ്പന് 2013 വരെ അവസരം ലഭിച്ചത്. എന്നാല്‍ 2013 ല്‍ മികച്ച കുറേ വേഷങ്ങള്‍ ചെമ്പനെ തേടിയെത്തി. ഓര്‍ഡിനറിയില്‍ തുടങ്ങി, ആമേന്‍, കാഞ്ചി, കിളി പോയി, അഞ്ച് സുന്ദരികള്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, നോര്‍ത്ത് 24 കാതം, കൂട്ടത്തില്‍ ഒരാള്‍ എന്നീ ചിത്രങ്ങള്‍ 2013 ല്‍ ചെയ്തതാണ്.

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

2014 ആകുമ്പോഴേക്കും ചെമ്പന്‍ കുറച്ചുകൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഹാപ്പി ജേര്‍ണി, മോസായിലെ കുതിര മീനുകള്‍, സംസാരം ആരോഗ്യത്തിന് ഹാനീകരം, ടമാര്‍ പഠാര്‍, സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ 2014 ല്‍ ചെയ്തവയാണ്.

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

ചെറിയൊരു വേഷമായിരുന്നെങ്കില്‍ കൂടെ നോര്‍ത്ത് 24 കാതത്തിലൂടെയാണ് ചെമ്പന്‍ ജനശ്രദ്ധ നേടിയത്. ടമാര്‍ പഠാറിലും സപ്തമശ്രീ തസ്‌കരയിലും നായക തുല്യ വേഷങ്ങള്‍ ചെയ്തു. ഇയ്യോബിന്റെ പുസ്തകത്തിലെ ഡിമിട്രി എന്ന കഥാപാത്രങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു.

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

ടമാര്‍ പഠാറിനും, സപ്തമ ശ്രീ തസ്‌കരയിലെയും നായക തുല്യ വേഷത്തിന് ശേഷം ഒരു സെക്കന്‍റ് ക്ലാസ് യാത്ര, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളില്‍ നായക തുല്യ വേഷങ്ങളാണ് ചെമ്പന്‍ അവതരിപ്പിച്ചത്.

പൃഥ്വിരാജിനൊപ്പം ചെമ്പന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി; കിടു അല്ലേ...

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ ഈ വര്‍ഷം തുടങ്ങിയത്. പിന്നീട് ഒരു സെക്കന്റ് ക്ലാസ് യാത്ര, ചന്ദ്രേട്ടന്‍ എവിടെയാ, നീന, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ലോഡ് ലിവിങ്‌സ്റ്റമണ്‍ 7000 കണ്ടി, എന്നീ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിച്ചു.

English summary
Darwinte Parinamam actors - Prithviraj and Chemban Vinod - seem to be having a lot of fun on the sets of the movie at Fort Kochi. While filming started last month, Prithviraj joined only this week. First off, the duo shared a selfie from the sets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam