ഇത് വെറും 'ചെമ്പരത്തിപ്പൂ'വല്ല, അസ്‌കര്‍ അലിയുടെ പുതിയ ചിത്രം, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍...
ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന പുതിയ ചിത്രമാണ് ചെമ്പരത്തിപ്പൂ. നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അസ്‌കര്‍ അലി നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തിപ്പൂ. അജു വര്‍ഗീസ്, വിശാഖ് നായര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കഴിഞ്ഞ പ്രണയ ദിനത്തില്‍ കുഞ്ചാക്കോ ബോബനാണ് ഈ പ്രണയ ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ അരുണ്‍ വൈഗയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. അലമാര ഫെയിം അതിഥി രവി, പുതുമുഖം പാര്‍വ്വതി അരുണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹണീ ബീ 2.5ലൂടെയാണ് അസ്‌കര്‍ അലി അഭിനയ രംഗത്തേക്ക് എത്തിയത്.
ഡ്രീംസ് സ്‌ക്രീനിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍ , സഖറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ജിനില്‍ ജോസ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതുന്ന ഹാനങ്ങള്‍ക്ക് എആര്‍ രാകേഷും റിത്വിക്കുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മാക്‌സ് ലാബ് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications











