»   » ലിജോ പെല്ലിശ്ശേരിയുടെ സംവിധാനം, തിരക്കഥ-ചെമ്പന്‍ വിനോദ്, നിങ്ങള്‍ക്കും അഭിനയിക്കാം

ലിജോ പെല്ലിശ്ശേരിയുടെ സംവിധാനം, തിരക്കഥ-ചെമ്പന്‍ വിനോദ്, നിങ്ങള്‍ക്കും അഭിനയിക്കാം

By: Sanviya
Subscribe to Filmibeat Malayalam

ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു. ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്.

പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നുവെന്ന് അറിയിച്ചുകൊണ്ട് ചെമ്പന്‍ വിനോദ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്. 20നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം.

chempan-vinod-lijo

താല്‍പ്പര്യമുള്ളവര്‍ പെര്‍ഫോമന്‍സ് വീഡിയോയും(ഒരു മിനിറ്റില്‍ കുറയാതെ) ബയോഡാറ്റയും ഫോട്ടോ ഷോപ്പോ മേയ്ക്കപ്പോ ചെയ്യാത്ത ഫോട്ടോയും അയച്ച് തരാനാണ് ചെമ്പന്‍ വിനോദ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

അങ്കമാലി, ആലുവ, ചാലക്കുടി, ഇരിങ്ങാലക്കുട എന്നീ പ്രദേശത്തുള്ളവര്‍ക്കാണ് മുന്‍ഗണന. കാരണം അവിടുത്തെ ഭാഷശൈലിയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് എന്നതാണ് ഇതിനുള്ള കാരണം. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

ചെമ്പന്‍ വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Chempan Vinod, Lijo Jose Pellissery next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam