»   » ചെങ്ങഴി നമ്പ്യാര്‍; ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്ര രഹസ്യം പുറത്ത് വിട്ടു!

ചെങ്ങഴി നമ്പ്യാര്‍; ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്ര രഹസ്യം പുറത്ത് വിട്ടു!

By: Sanviya
Subscribe to Filmibeat Malayalam


മലയാളത്തില്‍ ഇത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ വര്‍ഷമാണ് 2016. ഈ വര്‍ഷം നടന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസും പ്രഖ്യാപനവുമെല്ലാം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ബിഗ് ചിത്രമായ പുലിമുരുകനാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടുന്നത്. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്ന വിശേഷത്തോടെ എത്തിയ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ പുലിമുരുകന് ശേഷം മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം ചര്‍ച്ചയാകുന്നു. സിധില്‍ സുബ്രമണ്യന്‍ സംവിധാനം ചെയ്യുന്ന ചെങ്ങഴി നമ്പ്യാര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. യുവതാരം ടൊവിനോ തോമസായിരുന്നു പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇതാ ആരാധകരെ അത്ഭുതപ്പെടുത്തിയ ടൊവിനോയുടെ കഥാപാത്രത്തിന്റെ രഹസ്യം പുറത്ത് വിട്ടിരിക്കുന്നു.

ടൊവിനോ തോമസ്

പുതുമന പണിക്കര്‍ എന്ന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ചെങ്ങഴി നമ്പ്യാര്‍.

ചെങ്ങഴി നമ്പ്യാര്‍

മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രമാണ് ചെങ്ങഴി നമ്പ്യാര്‍. സാമൂതിരിയുടെ മുപ്പതിനായിരത്തോളം വരുന്ന പടയാളികളോട് പൊരുതാനിറങ്ങിയ 101 ചാവേര്‍ പോരാളികളുടെ കഥ പറയുന്ന ചിത്രമാണിത്.

ചിത്രീകരണം

നൂറുകോടിയോളം മുതല്‍ മുടക്ക് വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2018ല്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ സിധില്‍ സുബ്രമണ്യന്‍ പറയുന്നു.

ബഹുഭാഷാ ചിത്രം

മലയാളത്തിന് പുറമെ ഇംഗ്ലീഷ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ടീം മീഡിയയുടെ സഹകരണത്തോടെ ക്യാറ്റ് ആന്റ് മാസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Chengazhi Nambiyar: Tovino Thomas's Character In The Movie Revealed!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam