»   » 'ചെന്നെ എക്‌സ്പ്രസ്' കാണാന്‍ 500 രൂപ

'ചെന്നെ എക്‌സ്പ്രസ്' കാണാന്‍ 500 രൂപ

Posted By:
Subscribe to Filmibeat Malayalam

റംസാന് റിലീസ് ചെയ്യുന്ന ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ചെന്നെ എക്‌സപ്രസ്സിന്റെ ടിക്കറ്റിന് വന്‍ വിലവര്‍ധനവ്. മുംബൈയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ചിത്രം കാണണമെങ്കില്‍ 500 രൂപയാണ് ചാര്‍ജ്ജ്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ നാല്‍പ്പത് ശതമാനവും വെള്ളിയാഴ്ച 20 ശതമാനവുമാണ് ടിക്കറ്റ് വിലയുടെ വര്‍ധനവ്.

ചിത്രീകരണം ആരംഭിച്ച ആദ്യദിനങ്ങളില്‍ തന്നെ പലകാരണങ്ങള്‍ കൊണ്ടും വന്‍ പ്രചരണം ചിത്രം നേടിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ട്രയിലറും ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആക്ഷന്‍, കോമഡി, റൊമാന്റിക് തുടങ്ങി എല്ലാ ചേരുവകളോടും കൂടിയ പോസ്റ്ററുകളും പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആകര്‍ഷിക്കുന്നത്.

Chennai Express

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ നായികയായി എത്തുന്നത് ദീപിക പദുക്കോണാണ്. ചെന്നൈ എക്‌സ്പ്രസ് കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ മുതലെടുക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. ബോക്‌സോഫീസില്‍ വിജയ്ക്കുമെന്നുറപ്പുള്ള ചിത്രത്തിന് ഓരോ തിയേറ്ററിലും ഓരോ ചാര്‍ജ്ജാണ് ഈടാക്കുന്നത്.

English summary
Shah Rukh's 'Chennai Express' turn costlier for cinemagoers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X