താരേ സമീന്‍പര്‍ തമിഴില്‍
അമിര്‍ഖാന്റെ വിജയചിത്രമായ 'താരേ സമീന്‍പര്‍' തമിഴിലേക്ക് മൊഴിമാറ്റുന്നു. ഹിന്ദി സിനിമയില്‍ സംവിധായകന്റെ വേഷത്തില്‍ ആമിര്‍ അരങ്ങേറ്റം കുറിച്ച ഈ സിനിമ തമിഴിലേയ്ക്ക് മൊഴിമാറ്റം നടത്താന്‍ അദ്ദേഹംതന്നെയാണ് മുന്നിട്ടിറങ്ങുന്നത്.
ചേരനെയാണത്രേ തമിഴ് ചിത്രം സംവിധാനം ചെയ്യാനായി അമീര്‍ സമീപിച്ചിരിക്കുന്നത്
ചിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി അമീറും ചേരനും മുംബൈയില്‍ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്ന് അണിയറ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വിക്രമോ സൂര്യയോ ആണ് നായകവേഷത്തിലെത്തുകയെന്നാണ് ആദ്യഘട്ടത്തിലെ സൂചനകള്‍.
പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വിക്രം അടുത്തിടെ സൂചിപ്പിച്ചിരുന്നു. വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്യാന്‍ എന്തു ത്യാഗവും സഹിക്കുന്നയാളാണ് സൂര്യയും.
തമിഴിനോട് അമീറിന് മുന്പേതന്നെ താത്‌പര്യമുണ്ട്. 'ഗജിനി' കണ്ട് ആവേശഭരിതനായ അദ്ദേഹം ചിത്രത്തില്‍ നായികയായിരുന്ന അസിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ചിത്രം ഹിന്ദിയിലെടുക്കാനും അമീര്‍ തന്നെയാണ് മുന്നിട്ടിറങ്ങിയത്.


Click it and Unblock the Notifications