twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനെ കാണുമ്പോള്‍ പലപ്പോഴും ഇതെന്തൊരു ജന്മമാണെന്ന് തോന്നിയിട്ടുണ്ട്; തിരക്കഥാകൃത്ത്

    By Akhila
    |

    വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ പിറന്ന ലാല്‍ സലാംമിലെ നെട്ടൂര്‍ സ്റ്റീഫനെന്ന നെട്ടൂരാനെ ആരും മറക്കാന്‍ വഴിയില്ല. നെട്ടൂര്‍ സ്റ്റീഫനായി ലാല്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അത്ര ഗംഭീരമായിരുന്നു ലാല്‍ സാലാമിലെ ലാലിന്റെ അഭിനയം.

    ഹൊ എന്തൊരു ജന്മം!! പലപ്പോഴും തോന്നിയിട്ടുണ്ട്. പറയുന്നത് മറ്റാരുമല്ല, ലാല്‍ സലാമിന്റെ കഥ രചിച്ച ചെറിയാന്‍ കല്‍പ്പക വടിയായാണ് ഇത് പറയുന്നത്. ലാല്‍ സലാമില്‍ ലാലിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍
    പല പ്രാവശ്യം തോന്നിയിട്ടുണ്ട്. അതില്‍ ഒരു രസകരമായ ഒരു സംഭവം പറയാം. ചിത്രത്തില്‍ സേതു ലക്ഷമിയുടെ വേഷം അവതരിപ്പിച്ചത് ഗീതയായിരുന്നുവല്ലോ.

    ചിത്രത്തില്‍ സേതു ലക്ഷമിയോട് നെട്ടൂരാന്‍ ക്ഷോഭിക്കുന്ന ഒരു രംഗമുണ്ട്, ആ രംഗം ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ തന്നോട് കളി തമാശകള്‍ പറഞ്ഞുക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ആ രംഗം ഷൂട്ട് ചെയ്യാനായി ലാലിനെ വിളിക്കുന്നത്. പിന്നെ ഒന്നും പറയണ്ട ഞാന്‍ ഞെട്ടി പോയെന്ന് പറയാലോ, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവടി പറയുന്നു തുടര്‍ന്ന് വായിക്കൂ.....

     ഞാന്‍ വിളിച്ചതില്‍ കൂടുതല്‍ മുദ്ര വാക്യങ്ങളൊന്നും...

    ലാലിനെ കാണുമ്പോള്‍ പലപ്പോഴും ഇതെന്തൊരു ജന്മമാണെന്ന് തോന്നിയിട്ടുണ്ട്; തിരക്കഥാകൃത്ത്

    ഞാന്‍ വിളിച്ചതില്‍ കൂടുതല്‍ മുദ്രവാക്യങ്ങളൊന്നും സേതു ലക്ഷമി വിളിച്ചിട്ടില്ല... ചിത്രത്തില്‍ മോഹന്‍ലാല്‍ ക്ഷോഭിച്ചുകൊണ്ട് ഗീതയോട് പറയുന്ന ഡയലോഗാണിത്. ഈ ഷോട്ട് എടുക്കുന്നതിന് മുമ്പ് ലാല്‍ തിരക്കഥാകൃത്ത് ചെറിയാനുമായി സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നുവത്രേ. അതും ഒരോ തമാശകളുമായി. പിന്നെ പെട്ടന്ന് ക്യമാറയ്ക്ക് മുമ്പില്‍ എത്തിയതും ആള് മാറി പക്കാ നെട്ടൂരാനായി. ശരിക്കും ഞെട്ടി പോയി...ചെറിയാന്‍ പറയുന്നു.

    ലാലും കഥാപാത്രവും രണ്ടാകുന്നില്ല

    ലാലിനെ കാണുമ്പോള്‍ പലപ്പോഴും ഇതെന്തൊരു ജന്മമാണെന്ന് തോന്നിയിട്ടുണ്ട്; തിരക്കഥാകൃത്ത്

    ഇത് ലാല്‍ സലാമില്‍ മാത്രം സംഭവിച്ച കാര്യമല്ല. ലാലിന്റെ ഏത് സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ആര്‍ക്കും തോന്നി പോകും. അതേ ലാലും കഥാപാത്രവും രണ്ടല്ല, ഒന്നാണെന്ന് തോന്നിപ്പിക്കുകയാണ്. തിരക്കഥാകൃത്ത് ചെറിയാന്‍ പറയുന്നു. നാനയിലെ മോഹനം ലാസ്യം എന്ന പക്തിയിലെ അഭിമുഖത്തിലാണ് തിരക്കഥാകൃത്തിന്റെ ഓര്‍മ്മയില്‍ പറയുന്നത്.

    സെറ്റില്‍ ഗൗരിയമ്മ എത്തിയപ്പോള്‍

    ലാലിനെ കാണുമ്പോള്‍ പലപ്പോഴും ഇതെന്തൊരു ജന്മമാണെന്ന് തോന്നിയിട്ടുണ്ട്; തിരക്കഥാകൃത്ത്

    സേതു ലക്ഷമിയോട് നെട്ടൂരാന്‍ ക്ഷോപിക്കുന്ന ആ രംഗം ഷൂട്ട് ചെയ്തുക്കൊണ്ടിരിക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായി. ഈ രംഗം ചിത്രീകരിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി ഗൗരിയമ്മ കയറി വരുന്നത്. ഗൗരിയമ്മയെ ഓര്‍മ്മിക്കുന്നതായിരുന്നു സേതു ലക്ഷ്മിയുടെ കഥാപാത്രം. അന്ന് ഇടതുപക്ഷ സര്‍ക്കാരായിരുന്നു ഭരണം ഗൗരിയമ്മ ആ മന്ത്രി സഭയിലെ അംഗവും. എന്തെങ്കിലും അറിഞ്ഞിട്ടാണോ ഈ വരവെന്ന് വിചാരിച്ച് ശരിക്കും പേടിച്ചു. ചെറിയാന്‍ പറയുന്നു.

    ലാല്‍ വരുമ്പോള്‍ എന്റെ അച്ഛനാണെന്ന് തോന്നിയിട്ടുണ്ട്

    ലാലിനെ കാണുമ്പോള്‍ പലപ്പോഴും ഇതെന്തൊരു ജന്മമാണെന്ന് തോന്നിയിട്ടുണ്ട്; തിരക്കഥാകൃത്ത്

    ആലപ്പുഴയില്‍ ലാല്‍ സലാമിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുമ്പോള്‍, തന്റെ വീട്ടിലായിരുന്നു മോഹന്‍ലാല്‍ താമസിച്ചിരുന്നത്. അന്ന് ലാല്‍ കുളിച്ച് വരുമ്പോഴെല്ലാം രാസനാദി പൊടി ഇടുന്ന സ്വഭാവമുണ്ടായിരുന്നു. അപ്പോഴൊക്കെ ലാലിന് എന്റെ അച്ഛന്റെ മണമാണെന്ന് തോന്നാറുണ്ട്. എന്റെ അച്ഛനും കുളിച്ച് കഴിഞ്ഞാല്‍ രാസനാദി പൊടി ഇടുന്ന സ്വഭാവം ഉണ്ടായിരുന്നു(ജീവിച്ചിരിപ്പില്ല). അമ്മയും പറഞ്ഞിട്ടുണ്ട്, ഈ വരുന്നത് ലാലാണോ എന്റെ ഭര്‍ത്താവാണോ എന്ന്. ചെറിയാന്‍ പറയുന്നു.

    English summary
    cheriyan kalpakavadi about mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X